breaking news New

ചിരട്ടയുടെ വിലയില്‍ രണ്ടു വര്‍ഷം കൊണ്ടുണ്ടായത് മൂന്നു മടങ്ങ് വര്‍ധന !!

ഒരു കിലോ ചിരട്ടക്ക് 32 മുതല്‍ 35 രൂപവരെ നല്‍കി എടുക്കാന്‍ ആളുണ്ട് ഇപ്പോള്‍. രണ്ടു വര്‍ഷം മുമ്പ് 10 മുതല്‍ 15 രൂപവരെയായിരുന്നു ഒരു കിലോ ചിരട്ടയുടെ വില. അതില്‍ നിന്നാണ് ഇപ്പോള്‍ ഇത്രയും കൂടിയത്. നല്ല വില നല്‍കി ചിരട്ട വാങ്ങാന്‍ ആളുണ്ടായതോടെ തേങ്ങയെടുത്തശേഷം ചിരട്ട ഉപേക്ഷിക്കുന്ന പതിവും കുറഞ്ഞു.

തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള മൊത്തക്കച്ചവടക്കാരാണ് കേരളത്തിലെ ചെറുകിട കച്ചവടക്കാരില്‍ നിന്ന് ചിരട്ട ശേഖഖരിക്കുന്നത്. പാഴ്‌വസ്തുക്കള്‍ ശേഖരിക്കുന്നവര്‍ക്ക് കടലാസ്, പ്ലാസ്റ്റിക്, ഇരുമ്പ് എന്നിവയേക്കാള്‍ ഇപ്പോള്‍ പ്രിയം ചിരട്ടയാണ്. വിപണിയിലെ ആവശ്യകതയും വ്യാവസായിക മേഖലകളിലെ ഉപയോഗവും കൂടിയതാണ് ചിരട്ടവിലയിലുള്ള കുതിച്ചുകയറ്റത്തിനു കാരണം. ആക്രി ശേഖരിക്കുന്നവര്‍ക്കു പുറമെ ചിലയിടത്ത് ഹോട്ടലുകള്‍, ബേക്കറികള്‍, കരകൗശല നിര്‍മാണ യൂണിറ്റുകള്‍ എന്നിവ നേരിട്ട് ചിരട്ട വാങ്ങുന്നുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t