ഉയര്‍ന്ന സാങ്കേതികവിദ്യ അടങ്ങിയതാണ് സ്മാര്‍ട്ട് ഫോണുകള്‍. ഏറെനേരം ഫോണ്‍ ഉപയോഗിക്കുമ്പോള്‍ റാമില്‍ സമ്മര്‍ദ്ദം വര്‍ധിക്കുകയും ഫോണിന്റെ വേഗത കുറയ്ക്കുകയും ചെയ്യും. അതിനാല്‍, ആഴ്ചയില്‍ ഒരിക്കല്‍ ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യണം. ഇങ്ങനെ ചെയ്താല്‍ സ്മാര്‍ട്ട് ഫോണുകള്‍ ഹാങ്ങാകില്ലെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്. ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഫോണിന്റെ വേഗതയും പ്രകടനവും വര്‍ധിക്കാന്‍ സഹായിക്കും. കൂടാതെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകളെ ഓഫാക്കുകയും ചെയ്യും.
റീസ്റ്റാര്‍ട്ട് ചെയ്തശേഷം ഏറെക്കുറെ പുതിയ ഫോണ്‍ ഉപയോഗിക്കുന്ന ഫീലായിരിക്കും ലഭിക്കുക. അതിനാല്‍ റീസ്റ്റാര്‍ട്ട് ചെയ്ത ശേഷം ഫോണ്‍ സുഗമമായി പ്രവര്‍ത്തിക്കുന്നത് കാണാന്‍ സാധിക്കും. നെറ്റ് വര്‍ക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും റീസ്റ്റാര്‍ട്ട് പരിഹരിക്കും. പലപ്പോഴും ആപ്പുകള്‍ തുറന്നുവരാന്‍ സമയമെടുക്കാറുണ്ട്. ഇതിനുമൊരു പരിഹാരമാണ് റീസ്റ്റാര്‍ട്ട് ചെയ്യുന്നത്. അതിനാല്‍ സ്മാര്‍ട്ട് ഫോണ്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കണമെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ റീസ്റ്റാര്‍ട്ട് ചെയ്താല്‍ മതിയാകും. മനുഷ്യശരീരത്തിനും ഇടയ്ക്കിടെ വിശ്രമം ആവശ്യമാണല്ലോ. വിശ്രമം കഴിഞ്ഞാല്‍ പുത്തനുണര്‍വും ലഭിക്കുമല്ലോ. അതുപോലെ തന്നെയാണ് സ്മാര്‍ട്ട് ഫോണിന്റെ സ്ഥിതിയും. ഓരോ റീസ്റ്റാര്‍ട്ടിനുശേഷവും പുത്തനുണര്‍വാണ് ഫോണിനു ലഭിക്കുക.
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരില്‍ പലരുടെയും പ്രശ്‌നമാണ് ഫോണ്‍ ഇടയ്ക്കിടെ ഹാങ്ങാകുന്നത് : ഇതിനൊരു പെട്ടെന്ന് ചെയ്യാവുന്ന ലളിതമായ ഒരു പരിഹാരമുണ്ട് ...
Advertisement
Advertisement
Advertisement