breaking news New

കേന്ദ്ര ഊർജ മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (പിജിസിഐഎൽ) വിവിധ ട്രെയിനി തസ്തികകളിലേക്ക് അവസരം

ഐടിഐ യോഗ്യതയുള്ള ഡിപ്ലോമ ട്രെയിനി, ജൂനിയർ ഓഫീസർ ട്രെയിനി, ജൂനിയർ ടെക്നീഷ്യൻ ട്രെയിനി എന്നീ വിഭാഗങ്ങളിലായി ആകെ 660 ഒഴിവുകളാണുള്ളത്. കേരളം ഉൾപ്പെടുന്ന സതേൺ റീജൺ II-ൽ 81 ഒഴിവാണുള്ളത്. ഡിപ്ലോമ ട്രെയിനി വിഭാഗത്തിലാണ് കൂടുതൽ ഒഴിവുകളുള്ളത്. ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കൽ/സിവിൽ) വിഭാഗത്തിൽ 465 ഒഴിവുകളുമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പവർ ഗ്രിഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.powergrid.in/en/ സന്ദർശിച്ച് കരിയേഴ്സ് വിഭാഗം വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. മേയ് 11 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t