തനിക്ക് സ്വീഡനിലേക്ക് പോകാന്‍ ക്ഷണം ലഭിച്ചുവെന്ന തരത്തിലുള്ള വീഡിയോയാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, ഈ സംഭവം നിലവിലുള്ളതല്ലെന്നും 2022-ല്‍ നടന്ന കാര്യമാണെന്നുമാണ് പുറത്തുവരുന്ന വിവരം.
2022 ഒക്ടോബറിലാണ് സ്വീഡനിലെ സ്റ്റോക്ക്‌ഹോം മൃഗശാലയില്‍ നിന്ന് 'ഹൗഡിനി' എന്ന രാജവെമ്പാല പുറത്തുചാടിയത്. മാസങ്ങളോളം മൃഗശാല അധികൃതരെ മുള്‍മുനയില്‍ നിര്‍ത്തിയ പാമ്പിനെ കണ്ടെത്താന്‍ സ്വീഡിഷ് അധികൃതര്‍ക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വൈറ്റ് ഹൗസിലെ മലയാളി ഉദ്യോഗസ്ഥന്‍ വഴി വാവ സുരേഷിനെ ബന്ധപ്പെടുകയും അദ്ദേഹത്തെ സ്വീഡനിലെത്തിക്കാന്‍ പ്രൈവറ്റ് ജെറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തത്. എന്നാല്‍, വാവ സുരേഷ് യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടെ പാമ്പ് സ്വയം മൃഗശാലയിലേക്ക് തിരിച്ചെത്തിയതോടെ ആ യാത്ര വേണ്ടെന്നു വെക്കുകയായിരുന്നു.
നാലു വര്‍ഷം മുമ്പ് നടന്ന ഈ സംഭവം ഇപ്പോള്‍ വീണ്ടും വാവ സുരേഷ് പങ്കുവെക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. പഴയൊരു വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തത് വഴി താരം നിലവില്‍ സ്വീഡനിലേക്ക് പോകുന്നു എന്ന രീതിയിലുള്ള തെറ്റിദ്ധാരണകള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. വനംവകുപ്പും ചില പരിസ്ഥിതി പ്രവര്‍ത്തകരും വാവ സുരേഷിനെതിരെ അശാസ്ത്രീയ പാമ്പുപിടുത്തത്തിന്റെ പേരില്‍ വാവ സുരേഷിനെതിരെ പ്രതികാരത്തിന്റെ ഭാഗമായി കേസുകളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണോ പഴയ അന്താരാഷ്ട്ര അംഗീകാരത്തിന്റെ വീഡിയോ അദ്ദേഹം പങ്കുവെച്ചത് എന്ന ചോദ്യവും ഉയരുന്നുണ്ട്.
സ്വന്തം നാട്ടില്‍ വേട്ടയാടപ്പെടുമ്പോഴും ലോകരാഷ്ട്രങ്ങള്‍ തന്നെ അംഗീകരിച്ചിരുന്നു എന്ന് ഓര്‍മ്മിപ്പിക്കാനാണോ വാവയുടെ ഈ നീക്കമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്തായാലും വീഡിയോയിലെ കാലപ്പഴക്കം തിരിച്ചറിയാതെ വന്‍തോതിലുള്ള പിന്തുണയും ഷെയറുകളുമാണ് സോഷ്യല്‍ മീഡിയയില്‍ ഈ പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉടന്‍ വാവ സ്വീഡനിലേക്ക് പോകുമെന്ന തരത്തിലും വാര്‍ത്തകള്‍ വരുന്നുണ്ട്. പക്ഷേ ഇതൊന്നും യാഥാര്‍ത്ഥ്യമല്ല. മുമ്പ് കൗമുദി ടിവിയില്‍ വന്ന വാര്‍ത്താ വീഡിയോയാണ് ഇപ്പോള്‍ വാവ പങ്കുവച്ചിരിക്കുന്നത്.
പാമ്പുകളെ ഭീതിയോടെ മാത്രം കണ്ടിരുന്ന ഒരു കാലത്തുനിന്ന്, അവയെ സ്‌നേഹിക്കാനും സംരക്ഷിക്കാനും മലയാളിയെ പഠിപ്പിച്ച 'സ്നേക്ക് മാസ്റ്റര്‍' വാവ സുരേഷിന്റെ ജീവിതം പുറമെ കാണുന്നതുപോലെ അത്ര മനോഹരമല്ല. മുപ്പത്തിയഞ്ച് വര്‍ഷമായി കേരളത്തിന്റെ മുക്കിലും മൂലയിലും സ്വന്തം ചെലവില്‍ പാമ്പുകളെ പിടിക്കാന്‍ ഓടിയെത്തുന്ന ഈ മനുഷ്യന്‍, താന്‍ നേരിട്ട ജാതീയമായ അധിക്ഷേപങ്ങളെയും അവഗണനകളെയും കുറിച്ച് വിതുമ്പലോടെയാണ് മനസ്സ് തുറന്നത്. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും സ്വന്തം സുഹൃത്തുക്കളില്‍ നിന്നും സമൂഹത്തില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന കയ്‌പ്പേറിയ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചിരുന്നു.
പ്രമുഖ പാമ്പുപിടുത്തക്കാരന്‍ വാവ സുരേഷിന്റെ പേരിലുള്ള സ്‌നേക് മാസ്റ്റര്‍ എന്ന പേജ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയെച്ചൊല്ലി ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകളും ആശയക്കുഴപ്പവും
Advertisement
Advertisement
Advertisement