breaking news New

ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ പ്രഖ്യാപിച്ച സ്വപ്നപദ്ധതിയായ കെഎസ്ആർടിസിയുടെ ബിസിനസ് ക്ലാസ് ഇനി നിരത്തുകളിലൂടെ ചീറിപ്പായും

വോള്‍വോയുടെ അതേ സൗകര്യങ്ങളോടെയാണ് ബസ് എത്തുന്നത്. കെഎസ്ആർടിസിയുടെ നവീകരണത്തോട് അനുബന്ധിച്ച് പുത്തൻ ബസുകള്‍ എത്തുന്നതിന് പിന്നാലെ ബിസിനസ് ക്ലാസ് ബസുകള്‍ എത്തിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിരത്തുകള്‍ കീ‍ഴടക്കുന്നതിനായി ബിസിനസ് ക്ലാസ് ബസുകള്‍ എത്തുന്നത്.

ഓരോ നിരയിലും രണ്ട് സീറ്റുകള്‍ വീതവും സീറ്റിന് പിന്നിലായി പ്രത്യേകം സ്ക്രീനുകളും നൽകിയിട്ടുണ്ട്. മറ്റ് ബസുകളിലുള്ളതുപോലെ പൂർണമായും സീറ്റുകള്‍ ചരിക്കാനായിട്ട് സാധിക്കുന്നതാണ്. ഇത് ഓരോ യാത്രയും യാത്രക്കാരനെ അത്യധികം കംഫർട്ടബിളാകാൻ സഹായിക്കുന്നു. മൊബൈൽ ചാർജിങ്ങ്, ഫുഡ് റെസ്റ്റ്, വിൻ്റോ കർട്ടൻ, ബോട്ടിൽ ഹോള്‍ഡർ തുടങ്ങിയ സൗകര്യങ്ങ‍ളെല്ലാം തന്നെ ബിസിനസ് ക്ലാസിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കെഎസ്ആർടിസിയിൽ ഇന്നേവരെ ഒരു ബസിലും അവതരിപ്പിച്ചിട്ടില്ലാത്ത ഒരുപാട് സൗകര്യങ്ങള്‍ ബസിൽ ഒരുങ്ങുന്നുണ്ട്. 35 സീറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. ലഘുഭക്ഷണം, ടോയ്ലെറ്റ്, പാൻട്രി തുടങ്ങിയ സൗകര്യങ്ങളെല്ലാം പുത്തൻ ബസിലുണ്ടാകും. എമിറേറ്റ്സ് വിമാനങ്ങളിലെ ബിസിനസ് സീറ്റുകള്‍ക്ക് സമാനമായ സൗകര്യങ്ങളോടുകൂടിയാണ് ബസുകള്‍ എത്തുന്നത്. യാത്രക്കാരുടെ സഹായത്തിനായി ബസ് ഹോസ്റ്റസും ഉണ്ടാകും. നിലവാരം ഉറപ്പുവരുത്തുന്നതിനായി സീറ്റുകള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t