ഡല്‍ഹിയിലെ പ്രഹ്‌ളാദ്പൂരിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. വഴക്കിനിടെ മിനി എല്‍പിജി സിലിണ്ടര്‍ വച്ച് യുവാവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുക ആയിരുന്നു. പൂനം എന്ന യുവതിയെയാണ് ഭര്‍ത്താവ് സുരേഷ് കൊലപ്പെടുത്തിയത്.
തെക്കന്‍ ഡല്‍ഹിയിലെ ഡിഡിഎ ഹൗസിംഗ് കോംപ്ലെക്‌സിലേക്ക് ഒരു മാസം മുന്‍പാണ് ദമ്പതികള്‍ താമസത്തിനെത്തിയത്. കൊലപാതകം നടക്കുമ്പോള്‍ ഒന്നര വയസുള്ള കുഞ്ഞ് ദമ്പതികള്‍ക്കൊപ്പമുണ്ടായിരുന്നു. പൂനത്തിന്റെ നിലവിളി കേട്ട് അയല്‍വീട്ടുകാര്‍ എത്തിയെങ്കിലും വീട് അകത്ത് നിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു. ഒടുവില്‍ വീട്ടുടമയുടെ സഹായത്തോടെയാണ് വീട് തുറന്ന് അകത്ത് കേറിയത്. സംഭവം കണ്ട അയല്‍വാസികള്‍ ഉടന്‍ തന്നെ വിവരം പോലിസില്‍ അറിയിച്ചു.
പൊലീസ് സ്ഥലത്തെത്തി യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. അയല്‍വാസികള്‍ അകത്ത് കയറിയ സമയത്ത് യുവതി രക്തത്തില്‍ കുളിച്ച നിലയില്‍ തറയിലും സിലിണ്ടര്‍ സമീപത്തുമായി കിടക്കുന്നുണ്ടായിരുന്നു. കുഞ്ഞിനെ മടിയില്‍ വച്ച് മൃതദേഹത്തിന് സമീപത്ത് ഇരിക്കുന്ന നിലയിലായിരുന്നു സുരേഷുണ്ടായിരുന്നത്.
സംഭവത്തില്‍ പൊലീസ് കൊലപാതകത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ നിലവില്‍ ബന്ധുക്കളുടെ സംരക്ഷണയിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ട് കുട്ടികളാണ് ദമ്പതികള്‍ക്കുള്ളത്. ദമ്പതികളുടെ ഒരു കുട്ടി മുത്തശ്ശിക്കൊപ്പമാണ് താമസം.
സംശയത്തിന്റെ പേരില്‍ ഒന്നര വയസുള്ള കുഞ്ഞിന് മുന്നിലിട്ട് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി യുവാവ് !!
Advertisement
Advertisement
Advertisement