breaking news New

നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ട് രേഖപ്പെടുത്തുന്ന കന്നി വോട്ടര്‍മാര്‍ക്ക് ഹല്‍വ വിതരണം ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ !!

യുവ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പുവരുത്തി പോളിംഗ് ശതമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'വോട്ട് സ്വീറ്റന്‍ഡ് കേരള' എന്ന പേരില്‍ നടത്തുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഈ തീരുമാനം.

സംസ്ഥാനത്തെ ഓരോ ജില്ലയിലെയും തെരഞ്ഞെടുത്ത പോളിംഗ് ബൂത്തുകളില്‍ 200 കന്നി വോട്ടര്‍മാര്‍ക്കാണ് ഹല്‍വ വിതരണം ചെയ്യുക. ഇത്തവണത്തെ വോട്ടര്‍ പട്ടിക പ്രകാരം 4,66,408 കന്നി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. യുവജനങ്ങളെ ബൂത്തുകളിലേക്ക് ആകര്‍ഷിക്കുന്നതിലൂടെ പോളിംഗ് ശതമാനം ഉയര്‍ത്താനാണ് കമ്മീഷന്‍ ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നത്.

ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് കൈമാറിയതായി കമ്മീഷന്‍ വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t