83,000-ത്തിലധികം വാട്ടസ്ആപ് അക്കൗണ്ടുകളും നിരവധി ആപ്പുകളും ബ്ലോക്ക് ചെയ്തതായി ആണ് ലഭിക്കുന്ന റിപ്പോർട്ട്.
ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ വിഭാഗമായ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ സൈബർ കുറ്റവാളികൾക്കെതിരെ സമഗ്രമായ “ഡിജിറ്റൽ ആക്രമണം” ആരംഭിച്ചതായി അറിയിച്ചിട്ടുണ്ട്.
2025ന്റെ തുടക്കം മുതൽ 3,962 സ്കൈപ്പ് ഐഡികളും 83,867 വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തതായി വൃത്തങ്ങൾ വ്യക്തമാക്കി. കൂടാതെ, നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴി തിരിച്ചറിഞ്ഞ 8.45 ലക്ഷം സിം കാർഡുകളും 2.39 ലക്ഷം മൊബൈൽ ഐഎംഇഐ നമ്പറുകളും തടഞ്ഞതായി കേന്ദ്രം അറിയിച്ചു.
ഇതിന് പുറമെ, ഓൺലൈൻ തട്ടിപ്പുകൾക്ക് വഴിയൊരുക്കുന്ന 827 മൊബൈൽ ആപ്പുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടികളെന്ന് കേന്ദ്രം വ്യക്തമാക്കി.
ഡിജിറ്റൽ അറസ്റ്റുകളും നിക്ഷേപ തട്ടിപ്പുകളും തടയുന്നതിനായി കേന്ദ്ര സർക്കാർ ശക്തമായ നടപടി സ്വീകരിച്ചതായി റിപ്പോർട്ട്
Advertisement
Advertisement
Advertisement