പദ്ധതിയുടെ സാധ്യതാ പഠനം നടത്താൻ അനുമതി തേടിക്കൊണ്ട് തമിഴ്‌നാട് സർക്കാർ റെയിൽവേ ബോർഡിന് കത്തയച്ചു. അയൽസംസ്ഥാനങ്ങളുമായുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തമിഴ്‌നാടിന്റെ ഈ സുപ്രധാന നീക്കം.
രണ്ട് പ്രധാന റൂട്ടുകളാണ് തമിഴ്‌നാട് സർക്കാർ മുന്നോട്ടുവെക്കുന്നത്.
ചെന്നൈ - തിരുവനന്തപുരം പാത:
ചെന്നൈയിൽ നിന്ന് ആരംഭിച്ച് തിരുച്ചിറപ്പള്ളി, നാഗർകോവിൽ വഴി തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണിത്.
ചെന്നൈ - എറണാകുളം പാത:
ചെന്നൈയിൽ നിന്ന് സേലം, കോയമ്പത്തൂർ വഴി എറണാകുളത്തെ ബന്ധിപ്പിക്കുന്ന പാതയാണിത്.
നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പാതയുടെ മാതൃകയിൽ രാജ്യത്തെ പ്രധാന നഗരങ്ങളെ കോർത്തിണക്കി അതിവേഗ റെയിൽ ഇടനാഴികൾ നിർമ്മിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്.
കഴിഞ്ഞ ബജറ്റിൽ ചെന്നൈയിൽ നിന്ന് ഹൈദരാബാദിലേക്കും മൈസൂരിലേക്കും അതിവേഗ പാതകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും കേരളത്തെ ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട് സർക്കാർ കേരളത്തിലേക്കുള്ള പാതകൾക്കായി മുൻകൈയെടുക്കുന്നത്.
യഥാർത്ഥത്തിൽ 2010-ലെ റെയിൽവേ ബജറ്റിലും 2009-ലെ 'വിഷൻ 2020' കർമ്മ പദ്ധതിയിലും ചെന്നൈ - കൊച്ചി - തിരുവനന്തപുരം അതിവേഗ പാതയെക്കുറിച്ച് നിർദ്ദേശങ്ങളുണ്ടായിരുന്നു. എന്നാൽ പിന്നീട് വന്ന സർക്കാർ മുംബൈ-അഹമ്മദാബാദ് പാതയ്ക്ക് മുൻഗണന നൽകുകയായിരുന്നു. തമിഴ്‌നാടിന്റെ പുതിയ നീക്കം റെയിൽവേ ബോർഡ് അംഗീകരിച്ചാൽ, കേരളത്തിന്റെ യാത്രാ മേഖലയിൽ വലിയൊരു കുതിച്ചുചാട്ടത്തിന് അത് വഴിയൊരുക്കും.
കേരളത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരത്തെയും കൊച്ചിയെയും ബന്ധിപ്പിച്ചുകൊണ്ട് രണ്ട് അതിവേഗ ബുള്ളറ്റ് ട്രെയിൻ പാതകൾ യാഥാർത്ഥ്യമാക്കാനുള്ള നീക്കവുമായി തമിഴ്‌നാട് സർക്കാർ
Advertisement
Advertisement
Advertisement