breaking news New

രാത്രിയും രാവിലെയും ഒരുപോലെ ചൂട് നിൽക്കുന്നത് കൊണ്ട് പല വീടുകളിലും ഉടനീളം എസി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് : എന്നാൽ ഇത് നല്ലതാണോ ? പഴയ വിൻഡോ എസിയാണ് നിങ്ങളുടെ കൈവശമുള്ളതെങ്കിൽ ഇത് അത്ര നല്ലതല്ല !!

ചൂട് കൂടുമ്പോൾ ആണല്ലോ എസിയും പ്രവർത്തിക്കുന്നത്. മാസങ്ങളോളം ഉപയോ​ഗിക്കാതിരിക്കുകയും പെട്ടെന്ന് ഒരു ദിവസം എസി പ്രവർത്തിപ്പിക്കുകയും ചെയ്യുന്നത് അത്ര നല്ലതല്ല. ദീർഘകാലം പ്രവർത്തിക്കാതിരിക്കുന്ന ഇത്തരം എസികൾ സർവീസ് ചെയ്ത ശേഷം ഉപയോഗിക്കുന്നത് ആണ് എപ്പോഴും നല്ലത്.

അതുപോലെ തന്നെ കൃത്യസമയത്ത് എസിയുടെ അറ്റകുറ്റപ്പണി നടത്താൻ ശ്രദ്ധിക്കണം. എസി പ്രവർത്തിപ്പിക്കുമ്പോൾ ശബ്ദത്തിലോ മറ്റോ വ്യത്യാസം കണ്ടാൽ മെക്കാനിക്കിനെ കാണിക്കുക. ആവശ്യത്തിനു മാത്രം തണുപ്പുകിട്ടത്തക്കവിധം ഇവ ക്രമീകരിക്കാം.

പുറത്തൊക്കെ പോയി വരുമ്പോൾ ആണ് എസിയുടെ താപനില ഏറ്റവും കുറച്ച് പലരും വെയ്ക്കുന്നത്. ആരോഗ്യത്തിനും എസിയുടെ പ്രവർത്തനത്തിനും ഇത് അത്ര നല്ലതല്ല. താപനില 24-26 ഡിഗ്രിയിൽ സൂക്ഷിക്കുന്നതാണ് നല്ലത്.

പുതിയ മോഡൽ എസികളിൽ ടൈമർ അല്ലെങ്കിൽ സ്ലീപ്പർ മോഡ് എന്ന ഓപ്ഷൻ ഉണ്ട്. എസിയുടെ താപനില രാത്രിയിലുടനീളം റൂമിലെ അന്തരീക്ഷത്തിന് അനുസരിച്ച് ക്രമീകരിക്കാൻ സഹായിക്കുന്നതാണ് ഇത്. ഇതുവഴി വൈദ്യുതി ലാഭിക്കാനും താപനില നിലനിർത്താനും സാധിക്കും. തുടർച്ചയായി 8 മണിക്കൂറോളം എസി പ്രവർത്തിക്കുന്നത് വൈദ്യുതി ബിൽ കൂടാനും അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് കുറയ്ക്കാനും കാരണമാകാറുണ്ട്.

എസിയുടെ തണുപ്പ് നേരിട്ട് ശരീരത്തിൽ ഏൽക്കാത്ത വിധം വേണം മുറിയിൽ കിടക്കേണ്ടത്. തണുത്ത കാറ്റ് ശരീരത്തിലേക്ക് നേരിട്ട് അടിക്കുന്നത് നല്ലതല്ല. ഇത് ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകുകയും, തൊണ്ടവേദന, തലവേദന എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. എസി യൂണിറ്റിൽ നിന്ന് നിങ്ങളുടെ ബെഡിന് 3-4 അടി വരെ അകലം ഉണ്ടെന്ന് ഉറപ്പുവരുത്തണം.

പതിവായി എസി ഉപയോഗിക്കുന്നവരാണെങ്കിൽ രണ്ട്-മൂന്ന് ആഴ്ച കൂടുമ്പോഴെങ്കിലും ഫിൽട്ടർ തുറന്ന് വൃത്തിയാക്കാൻ നോക്കണം. കാരണം എസിയുടെ ഫിൽട്ടറിൽ പൊടി അടിഞ്ഞുകൂടുന്നത് നിങ്ങളിൽ അലർജി ഉണ്ടാകാൻ കാരണമാകും. മാത്രമല്ല, സീലിങ് ഫാനുകൾ കുറഞ്ഞ സ്പീഡിൽ പ്രവർത്തിപ്പിക്കുന്നത് എ.സി പ്രവർത്തിപ്പിക്കുമ്പോൾ തണുപ്പ് കൃത്യമായി റൂമിന്റെ എല്ലായിടത്തും എത്തുന്നതിന് നല്ലതാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t