ഇടുക്കി / കട്ടപ്പന :
വര്‍ഷങ്ങള്‍ക്ക് മുമ്പേ കേരളത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയ എന്‍ഡോ സള്‍ഫാന്‍, ഫോറൈറ്റ്, പ്രെഫിനാഫോസ് തുടങ്ങിയവ പുതിയ പേരുകളിലാണ് കടത്തിക്കൊണ്ട് വന്ന് വിറ്റഴിക്കപ്പെടുന്നത്. ഇവ ഇടനിലക്കാര്‍ വഴി നേരിട്ട് കര്‍ഷകരിലെത്തിക്കുന്നതിന് പുറമെ മലയോര മേഖലയിലെ നൂറുകണക്കിന് വളം, കീടനാശിനി വില്പന കടകള്‍ വഴിയും ലഭ്യമാണ്.
അതിര്‍ത്തി ജില്ലയായ തേനിയിലെ കമ്പം, ചിന്ന മന്നൂര്‍, ബോഡി നായ്‌ക്കന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ വന്‍കിട വളം, കീടനാശിനി മൊത്തക്കച്ചവടക്കാരും ഇവരുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരുമാണ് ഇതിന് പിന്നില്‍. ബസ്സുകളിലും തൊഴിലാളികളെ എത്തിക്കുന്ന ജീപ്പുകളിലും പച്ചക്കറികളും മറ്റും കയറ്റി വരുന്ന വാഹനങ്ങളിലുമാണ് ഇവ എത്തിക്കുന്നത്.
ചില അവസരങ്ങളില്‍ എക്‌സൈസ് അധികൃതര്‍ ഇവ പിടികൂടാറുണ്ട്. ഇത് പോലീസിന് കൈമാറുകയാണ് പതിവ്. കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചാലും അവര്‍ തിരിഞ്ഞു നോക്കാറില്ലെന്നും ആരോപണമുണ്ട്. ഏലത്തിനും വാഴയ്‌ക്കുമാണ് ഫോറൈറ്റ് വ്യാപകമായി ഉപയോഗിക്കുന്നത്. ഇത് ഏലത്തിന്റെ വേരുചീയലിനും വാഴയുടെ കീടബാധയ്‌ക്കും ഫലപ്രദമാണെന്നാണ് ഒരു വിഭാഗം കര്‍ഷകര്‍ പറയുന്നത്.
എന്‍ഡോ സള്‍ഫാനും ഫൊറൈറ്റുമൊക്കെ കൃഷിയിടങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഒരു കാലത്ത് ഈ പ്രശ്‌നങ്ങളില്‍ കര്‍ഷകരെ ബോധവത്ക്കരിക്കുന്നതിന് കൃഷി വകുപ്പ് അധികൃതര്‍ രംഗത്ത് വന്നിരുന്നു. പിന്നീട് ഇതും നിലച്ചു.
അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും മറ്റും പരിശോധനകള്‍ പ്രഹസനമായി മാറുമ്പോള്‍ , തമിഴ്‌നാട്ടില്‍ നിന്നും വൻതോതിൽ നിരോധിത മാരക കീടനാശിനികളും കൃഷി മരുന്നുകളും തോട്ടം മേഖലകളിലേക്ക് എത്തുന്നു എന്ന് പരാതി !!
Advertisement
Advertisement
Advertisement