റെയിൽവേയുടെ സംയോജിത മൊബൈൽ ആപ്ലിക്കേഷനായ റെയിൽവൺ രാജ്യത്തെ ആദ്യ സഹകരണാടിസ്ഥാനത്തിലുള്ള ടാക്സി സർവീസായ ഭാരത് ടാക്സിയുമായി കൈകോർക്കുന്നു.
റെയിൽടെല്ലിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി വഴി യാത്രക്കാർക്ക് ട്രെയിനിൽ ഇരുന്നുതന്നെ റെയിൽവൺ ആപ്പിലൂടെ ടാക്സി ബുക്ക് ചെയ്യാൻ സാധിക്കും.
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലാണ് ഈ സേവനം പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം ലഭ്യമാക്കുക. സ്റ്റേഷന് പുറത്തുള്ള ഗതാഗതക്കുരുക്കും അനധികൃത ടാക്സി വിളികളും കുറയ്ക്കാനും യാത്രക്കാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാനുമാണ് റെയിൽവേ ലക്ഷ്യമിടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത ഭാരത് ടാക്സി, കുറഞ്ഞ നിരക്കിൽ സുതാര്യമായ സേവനം ഉറപ്പുനൽകുന്ന സഹകരണ മാതൃകയിലുള്ള സംരംഭമാണ്.
റെയിൽവേയുടെ സകല സേവനങ്ങളും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവന്ന റെയിൽവൺ ആപ്പിന് ഇതിനകം വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മാർച്ച് 15 വരെയുള്ള കണക്കുകൾ പ്രകാരം 2.57 കോടി പേർ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്.
ട്രെയിൻ യാത്രക്കാർക്ക് സ്റ്റേഷന് പുറത്തെ യാത്രാക്ലേശം ഒഴിവാക്കാൻ പുതിയ നീക്കവുമായി ഇന്ത്യൻ റെയിൽവേ
Advertisement
Advertisement
Advertisement