രാജസ്ഥാനിലെ നാഗൂരിലെ പാൽഡി കലൻ ഗ്രാമത്തിലാണ് സംഭവം. 7 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം വെള്ളി ആഭരണങ്ങളാണ് വയോധികയുടെ ശരീരത്തിലുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് വയോധികയുടെ അയൽവാസിയായ 38 വയസ്സുകാരൻ മുകേഷ് ഭാരതിയെ പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 16 നാണ് വയോധിക വീട്ടിൽ നിന്നും പുറത്ത് പോയത്. പിന്നീട് കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീര ഭാഗങ്ങൾ അറുത്ത് മാറ്റപ്പെട്ട നിലയിൽ ചാക്കിൽ കെട്ടി കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. കഴുത്തും കാലുകളുമാണ് വെട്ടിമാറ്റിയതെന്നാണ് റിപ്പോർട്ടുകൾ.
ശരീരത്തിലെ ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. നതി ദേവി ബാവ്രി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഏഴ് ലക്ഷം രൂപയുടെ ആഭരണങ്ങൾ ധരിച്ച് പുറത്തിറങ്ങിയ 75 കാരിയെ കാണാതായതിന് പിന്നാലെ മൃതദേഹം വികൃതമാക്കിയ നിലയിൽ കുറ്റിക്കാട്ടിൽ കണ്ടെത്തി
Advertisement
Advertisement
Advertisement