ഇത്തവണ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് ഈ ജോലിക്കായുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ്. പ്ലസ് ടുവിനൊപ്പം, ഹൗസ്കീപ്പിങിൽ മൂന്ന് മാസത്തെ പരിശീലനവും ഐടിഐ സർട്ടിഫിക്കറ്റും യോഗ്യതയായി പരിഗണിച്ചിട്ടുണ്ട്.
നേരത്തെ പത്താം ക്ലാസായിരുന്നു യോഗ്യത, എന്നാൽ നിരന്തരമായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് റിക്രൂട്ട്മെന്റ് യോഗ്യത വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. കോച്ച് അറ്റൻഡിലേക്കുള്ള റിക്രൂട്ട്മെന്റ് റെയിൽവേ നേരിട്ടല്ല നടത്തുന്നത്. സ്വകാര്യ ഏജൻസികളാണ് ഈ ചുമതല ഏറ്റെടുത്ത് നടത്തുന്നത്. വന്ദേ ഭാരത്, അമൃത് ഭാരത്, നമോ ഭാരത് തുടങ്ങി പുതിയ ട്രെയിനുകളിലേക്കും സർവ്വീസിനായി ഉദ്യോഗാർഥികളെ എടുക്കുന്നതിനാലാണ് യോഗ്യത വർദ്ധിപ്പിച്ചത്.
സാങ്കേതിക പരിജ്ഞാനം കൂടിയുള്ള ഉദ്യോഗാർഥികളാണെങ്കിൽ യാത്രക്കാരുടെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹാരം കണ്ടെത്താനും കഴിയും. ലൈറ്റുകൾ, സീറ്റുകളിലെ ബെൽറ്റുകൾ എന്നിങ്ങനെയുള്ള ചെറിയ തകരാറുകൾ കൂടി പരിഹരിക്കാൻ കഴിയുന്നവരെ റിക്രൂട്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഐടിഐ സർട്ടിഫിക്കറ്റ് കൂടി
യോഗ്യതയാക്കുന്നത്.
റെയിൽവേയിൽ ഒരു ജോലി നിങ്ങളുടെ സ്വപ്നമാണോ ? എന്നാൽ യോഗ്യത ഒരു പോരായ്മയായി തോന്നുന്നുണ്ടോ ? എന്നാലിനി വിഷമിക്കേണ്ട, റെയിവേയിൽ കോച്ച് അറ്റൻഡാകാൻ ഇനി പ്ലസ് ടുവാണ് മിനിമം യോഗ്യത
Advertisement
Advertisement
Advertisement