മൈസൂരു എക്സ്പ്രസ് ഹൈവേയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. റോഡിലെ ഡിവൈഡറിൽ ബസ്സ് ഇടിച്ചു കയറുകയായിരുന്നു. മരിച്ച നാലുപേരും മലയാളികളാണ്.
കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ, റഷീദ്, സക്കീർ, മാഹി സ്വദേശി സുൽഫിക്കർ എന്നിവരാണ് മരിച്ചത്.
മൃതദേഹങ്ങൾ ചന്നപട്ടണ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
പി.കെ. ട്രാവൽസിന്റെ സ്ലീപ്പർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസ് ഡിവൈഡറിൽ ഇടിച്ചുകയറി മറിഞ്ഞു. ബസ് യാത്രക്കാർ അധികവും മലയാളികളായിരുന്നു. അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്കുള്ള യാത്രയിലായിരുന്നു പലരും. ഏതാനും പേർക്ക് പരിക്കുണ്ട്. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.
കോഴിക്കോടു നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന യാത്രാ ബസ് അപകടത്തിൽപ്പെട്ട് നാല് പേർക്ക് ജീവഹാനി
Advertisement
Advertisement
Advertisement