breaking news New

മലയാളി യുവാവ് ഇസ്രായേലിൽ മരിച്ചതായി റിപ്പോർട്ട് ...

തിരുവനന്തപുരം കല്ലമ്പലം ചെമ്മരുതി ഗുരുമുക്കില്‍ എസ്. എസ്. ഭവനില്‍ സുരേഷ് (42) ആണ് മരിച്ചത്.ടെല്‍ അവീവില്‍ നിര്‍മ്മാണ തൊഴിലാളിയായിരുന്നു. ഇസ്രയേലിലുള്ള സുഹൃത്തുക്കളാണ് സുരേഷ് മരിച്ചെന്ന വിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്.

എങ്ങനെയാണ് മരിച്ചതെന്ന് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. താമസ സ്ഥലത്തിന് പുറത്ത് ബോംബിംഗ് നടക്കുന്നുണ്ടെന്നും പച്ചക്കറി വാങ്ങാന്‍ വീടിന് പുറത്തേക്ക് പോവുകയാണെന്നുമാണ് ബന്ധുക്കള്‍ക്ക് അവസാനം ലഭിച്ച ശബ്ദസന്ദേശത്തില്‍ പറയുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കായി എംബസി വഴി അന്വേഷിക്കുകയാണെന്ന് ബന്ധുക്കള്‍ പറയുന്നു. രണ്ടു വര്‍ഷമായി സുരേഷ് ഇസ്രയേലിലാണ്. ഭാര്യ ചിത്ര കുവൈറ്റില്‍. രണ്ടു മക്കളുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t