ഇന്ന് മൂന്ന് ബാലിസ്റ്റിക് മിസൈലുകളും എട്ട് ഡ്രോണുകളും നേരിട്ടു. ഇറാന്‍ ആക്രമണം തുടങ്ങിയതിന് ശേഷം ഇതുവരെ 341 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,748 ഡ്രോണുകളുമാണ് യുഎഇ പ്രതിരോധ സംവിധാനങ്ങൾ തകർത്തത്.
ആക്രമണങ്ങളിൽ രണ്ട് സായുധ സേനാംഗങ്ങള്‍ രക്തസാക്ഷിത്വം വരിച്ചു. കൂടാതെ പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, പലസ്തീൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആറ് സാധാരണക്കാരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ആക്രമണങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 160 പേർക്ക് പരിക്കേറ്റു.
ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ഫിലിപ്പീൻസ് തുടങ്ങി മുപ്പതോളം രാജ്യങ്ങളിലെ പൗരന്മാരാണ് പരിക്കേറ്റവരിൽ ഉൾപ്പെടുന്നത്. ഇറാന്റെ ഏത് തരത്തിലുള്ള ആക്രമണങ്ങളെയും നേരിടാൻ രാജ്യം പൂർണ്ണ സജ്ജമാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഇറാന്റെ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് യുഎഇ
Advertisement
Advertisement
Advertisement