വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ചെറിയ പെരുന്നാൾ.
ഒരു മാസം നീണ്ട വ്രതാനുഷ്ഠാനം പൂർത്തിയാക്കിയാണ് ഇസ്‌ലാം മത വിശ്വാസികൾ ഇന്ന് ഈദുൽ ഫിത്വർ ആഘോഷിക്കുന്നത്. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ഈദ് ഗാഹുകൾക്കായുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പരസ്പര സ്നേഹത്തിൻ്റെയും കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിൻ്റെയും ആഘോഷം കൂടിയായ ഈദ് ദിനത്തിൽ പെരുന്നാൾ നമസ്കാരം പൂർത്തിയാക്കി ബന്ധു വീടുകൾ സന്ദർശിക്കാനും പരസ്പരം ആശ്ലേഷിക്കാനും വിശ്വാസികൾ സമയം കണ്ടെത്തുന്നു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടി പ്രാർഥിക്കാൻ വിശ്വാസികൾ തയാറാകണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാളയം ഇമാം വി പി ഷുഐബ് മൗലവി എന്നിവർ പെരുന്നാൾ സന്ദേശത്തിൽ ആഹ്വാനം ചെയ്തു.
എല്ലാ ഇസ്ലാം മതവിശ്വാസികൾക്കും സി മീഡിയ ഓൺലൈൻ ന്യൂസിന്റെയും , ടീം സി മീഡിയയുടെയും ചെറിയ പെരുന്നാൾ ആശംസകൾ....