ഇരുകൈപ്പത്തികളുമില്ലാത്ത 79 വയസ്സുള്ള ഒരു വൃദ്ധൻ, തന്നെ കടിച്ച കൂറ്റൻ മൂർഖൻ പാമ്പിനെ കൈമുട്ടുകൾക്കിടയിൽ ഇറുക്കിപ്പിടിച്ച് തനിച്ച് ആശുപത്രിയിലേക്ക് നടന്നു വരുന്ന ദൃശ്യങ്ങളാണ് ഏവരെയും ഞെട്ടിച്ചത്.
ഡായ് ലോക്ക് കമ്യൂണിലെ താമസക്കാരനായ ഇദ്ദേഹത്തിന് രാവിലെയാണ് പാമ്പ് കടിയേറ്റത്. എന്നാൽ പരിഭ്രമിക്കുന്നതിന് പകരം അസാമാന്യമായ മനഃസാന്നിധ്യം പ്രകടിപ്പിച്ച അദ്ദേഹം, പാമ്പിനെ പിടികൂടി കൊന്ന ശേഷം തന്റെ മുറിഞ്ഞ കൈമുട്ടുകൾക്കിടയിൽ തിരുകിപ്പിടിച്ച് നേരെ പ്രാദേശിക മെഡിക്കൽ സ്ഥാപനത്തിലേക്ക് ചികിത്സ തേടി എത്തുകയായിരുന്നു. കൈപ്പത്തികളില്ലാത്ത ഒരാൾ ഇത്രയും വലിയ വിഷപ്പാമ്പിനെ കീഴ്പ്പെടുത്തി ഒറ്റയ്ക്ക് ആശുപത്രിയിൽ എത്തിയത് കണ്ടുനിന്നവർക്ക് വിശ്വസിക്കാനായില്ല.
ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം പാമ്പിനെ വീട്ടിലേക്ക് കൊണ്ടുപോയെങ്കിലും, വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് കണ്ട ബന്ധുക്കൾ അദ്ദേഹത്തെ പിന്നീട് ഡാ നാങ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായ നാഡീസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്ന അത്യന്തം വിഷമുള്ള ഇനം മൂർഖനാണ് ഇദ്ദേഹത്തെ കടിച്ചത്. എങ്കിലും ഭാഗ്യവശാൽ വലിയ അളവിൽ വിഷം ശരീരത്തിൽ പ്രവേശിക്കാത്തതിനാൽ അദ്ദേഹം നിലവിൽ അപകടാവസ്ഥ തരണം ചെയ്തിട്ടുണ്ട്.
വീഡിയോ വൈറലായതോടെ ഇദ്ദേഹത്തിന്റെ അസാധാരണമായ ധൈര്യത്തെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. ഇരുകൈകളുള്ളവർ പോലും പാമ്പിനെ കാണുമ്പോൾ ഭയപ്പെടുമ്പോൾ, പരിമിതികളെ മറികടന്ന് ഇദ്ദേഹം കാണിച്ച ഈ മനഃസാന്നിധ്യം അത്ഭുതകരമാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറിച്ചു. എങ്കിലും, ഇത്രയും ഗുരുതരമായ സാഹചര്യത്തിൽ അദ്ദേഹം വീട്ടുകാരുടെ സഹായം തേടാതെ ഒറ്റയ്ക്ക് ആശുപത്രിയിലേക്ക് പോയതിനെ ചിലർ ചോദ്യം ചെയ്യുകയും ചെയ്തു. നിലവിൽ അദ്ദേഹം പൂർണ്ണ ആരോഗ്യവാനായി സുഖം പ്രാപിച്ചു വരികയാണ്.
വിയറ്റ്നാമിലെ തീരദേശ നഗരമായ ഡാ നാങിൽ നിന്നും പുറത്തുവന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും അമ്പരപ്പിനും വഴിയൊരുക്കിയിരിക്കുകയാണ് ...
Advertisement
Advertisement
Advertisement