പ്രണയബന്ധം തകർന്നതിൽ നിന്നുണ്ടായ നിരാശയിലാണ് പ്രതി ട്രെയിനിന് നേരെ കല്ലെറിഞ്ഞത് എന്നാണ് ലഭിക്കുന്ന വിവരം. രണ്ടാഴ്ച നീണ്ട അന്വേഷണത്തിന് ശേഷം ആലുവ അകപ്പറമ്പ് ഭാഗത്ത് നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുന്നത്.
മാർച്ച് 7-ന് രാത്രി 7.10 ഓടെയാണ് സംഭവം. ആലുവ-അങ്കമാലി റൂട്ടിൽ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം, തിരുവനന്തപുരം-മംഗളാപുരം വന്ദേഭാരത് കടന്നു പോകുമ്പോൾ സിസി9 കോച്ചിലെ ജനാലയുടെ ലാമിനേറ്റഡ് ചില്ലിന് കല്ലേറിൽ ചെറിയ പോറൽ സംഭവിച്ചു.
പ്രണയബന്ധം തകർന്ന് ട്രാക്കിന് സമീപം ഇരുന്നിരുന്ന സമയത്താണ് പ്രതി ട്രെയിൻ കാണുകയും മൂന്ന് തവണ കല്ലെറിയുകയും ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ കോച്ചിന് പുറമെ സ്ഥിതിചെയ്യുന്ന ക്യാമറയിൽ നിന്ന് ലഭിച്ചു, പക്ഷേ വ്യക്തമായി തിരിച്ചറിയാൻ കഴിയാതെ പോയി. തുടർന്ന് നിരന്തരം അന്വേഷണം നടത്തിയ പൊലീസ് ട്രാക്കിന് സമീപം പതിവായി വരുന്ന വ്യക്തികളുടെ പട്ടിക തയ്യാറാക്കി നിരീക്ഷിച്ച ശേഷമാണ് പ്രതിയെ പിടികൂടിയത്.
നെടുമ്പാശേരിയിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞ 18കാരനെ ആർപിഎഫ് അറസ്റ്റ് ചെയ്തു : പ്രണയബന്ധം തകർന്നതിന് വന്ദേ ഭാരത് എന്ത് ചെയ്തു ?
Advertisement
Advertisement
Advertisement