മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് അപകടമുണ്ടായത്. വീടിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണം. ചാര്‍ജിങ് പോയിന്റിലുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് തീ അതിവേഗം കെട്ടിടത്തിനുള്ളിലേക്ക് പടരുകയായിരുന്നു.
വീടിനുള്ളില്‍ പത്തോളം എല്‍ പി ജി സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നത് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. തീ പടര്‍ന്നതോടെ ഇതില്‍ ചില സിലിണ്ടറുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. കനത്ത പുകയും ആളിപ്പടരുന്ന തീയും കാരണം വീടിന്റെ മുന്‍ഭാഗത്തുകൂടി അകത്തേക്ക് പ്രവേശിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന് സമീപത്തെ കെട്ടിടം വഴി സാഹസികമായാണ് സംഘം ഉള്ളിലെത്തിയത്.
ആദ്യഘട്ടത്തില്‍ മൂന്ന് പേരെ സുരക്ഷിതമായി പുറത്തെത്തിച്ചു. എന്നാല്‍ കിടപ്പുമുറികളില്‍ കുടുങ്ങിപ്പോയവര്‍ക്ക് പുറത്തുകടക്കാനാവാത്തതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്. പൊട്ടിത്തെറിക്കിടെ വീട്ടില്‍ നിന്ന് കാണാതായ കുഞ്ഞിനായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
അപകടത്തെക്കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
ഇൻഡോർ ബ്രിജേശ്വരി അനക്‌സിന് സമീപം ഇലക്ട്രിക് വാഹനം പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരണപ്പെട്ടു !!
Advertisement
Advertisement
Advertisement