breaking news New

ഇന്ത്യയിൽ എങ്ങനെയാണ് ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? ഇന്ത്യയിൽ ഇപ്പോഴും ഇലക്ട്രിക് വാഹനങ്ങൾ വലിയ പ്രചാരം നേടിയിട്ടില്ല : എന്തായിരിക്കാം ഇതിന് കാരണം ?

ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ ജനങ്ങൾ ഉപയോ​ഗിക്കുന്നുണ്ടെങ്കിലും മറ്റ് ​രാജ്യങ്ങളെ വച്ച് നോക്കുമ്പോൾ ഇപ്പോഴും പുറകിൽ തന്നെയാണ്. ഇതിനുള്ള കാരണങ്ങൾ ഇന്ത്യയിൽ ഇപ്പോഴും ആവശ്യത്തിന് ചാർജിങ് സ്റ്റേഷനുകളും മറ്റ് സൗകര്യങ്ങളും ഇല്ലെന്നതാണ്. ഇതിന് പുറമെ ഇന്ത്യയിൽ ഇറങ്ങുന്ന വാ​ഹനങ്ങൾക്ക് റേഞ്ച് കുറവാണെന്നതും ഒരു വിഷയമായി ഇലക്ട്രിക് വാഹനങ്ങൾ ഉപയോ​ഗിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. 400 കിലോമീറ്റർ വരെയാണ് ഇന്ന് മിക്ക വാഹനങ്ങളുടേയും ശരാശരി റേഞ്ച് വരുന്നത്. ആവശ്യത്തിന് ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ ഇല്ലാത്ത സാഹചര്യത്തിൽ അത്രയും റേഞ്ച് മതിയാകില്ലെന്നും ദീർഘ ദൂര യാത്രകളിൽ അത് വലിയ പ്രതിസന്ധികൾ ഉണ്ടാക്കുന്നുവെന്നും പറയുന്നു. എന്നാൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ സ്ഥിതി ഇതിലും മോശമാണ്.

ഇരുചക്ര വാഹനങ്ങൾക്ക് റേഞ്ച് കിട്ടുന്നില്ലെന്ന് മാത്രമല്ല വാഹനങ്ങൾക്ക് കാര്യക്ഷമതയില്ലെന്നും, ചില കമ്പനികളുടെ സർവീസ് വളരെ മോശമാണെന്നും
ഉപയോ​ഗിക്കന്നവർ പറയുന്നു.

അതേസമയം,
ഇലക്ട്രിക് വാഹന രം​ഗത്ത് ഇന്ത്യ വളർച്ചയുടെ ഘട്ടത്തിലാണെന്നാണ് വിദ​ഗ്ധരും ചൂണ്ടിക്കാണിക്കുന്നത്.
അടുത്ത അഞ്ച് മുതൽ പത്ത് വർഷത്തിനുള്ളിൽ രാജ്യത്ത് ഇ.വി വാഹനങ്ങൾ വലിയ പ്രചാരം കൈവരിക്കുമെന്നും പറയുന്നു. അതോടെ കൂടുതൽ ചാർജിങ് സ്റ്റേഷനുകളും കാര്യക്ഷമമായ മറ്റ് സംവിധാനങ്ങളും ഇന്ത്യയിലെ ഇലക്ട്രിക് വാഹന മേഖല കൈവരിക്കും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t