breaking news New

തലേദിവസം രാത്രി മദ്യപിച്ചാൽ പിറ്റേന്ന് രാവിലെ വാഹനം ഓടിക്കുന്നതിൽ തെറ്റില്ലെന്ന ഡ്രൈവർമാരുടെ ധാരണ തിരുത്തി മോട്ടോർ വാഹന വകുപ്പിന്റെ കണക്കുകൾ ...

കൊച്ചി നഗരത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരത്തിൽ മദ്യത്തിന്റെ അംശം ശരീരത്തിൽ അവശേഷിക്കെ വാഹനമോടിച്ച നൂറുകണക്കിന് ആളുകൾക്കാണ് ഡ്രൈവിംഗ് ലൈസൻസ് നഷ്ടമായത്.

എറണാകുളം ആർ.ടി ഓഫീസിൽ ബുധനാഴ്ചകളിൽ നടക്കുന്ന ഹിയറിംഗിനെത്തുന്ന ഭൂരിഭാഗം പേർക്കും പറയാനുള്ളത് ഒരേ ന്യായമാണ്—രാത്രിയിലെ മദ്യപാനം രാവിലെ പ്രശ്നമാകില്ലെന്ന് കരുതി. എന്നാൽ ശരീരത്തിൽ മദ്യത്തിന്റെ അളവ് നിയമപരമായ പരിധി മറികടന്നാൽ കർശന നടപടി നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

2025-ൽ എറണാകുളം ആർ.ടി ഓഫീസിൽ മാത്രം 1,374 ലൈസൻസുകൾ സസ്‌പെൻഡ് ചെയ്തു. ഇതിൽ 520 പേർക്ക് ലൈസൻസ് നഷ്ടമായത് മദ്യപിച്ച് വാഹനമോടിച്ചതിനാണ്. അമിതവേഗം, അപകടങ്ങൾ എന്നിവ കാരണം 854 പേരുടെ ലൈസൻസുകൾ റദ്ദാക്കി.

സെപ്റ്റംബർ (216), ഫെബ്രുവരി (210) മാസങ്ങളിലാണ് ഏറ്റവും കൂടുതൽ ലൈസൻസുകൾ സസ്പെൻഡ് ചെയ്യപ്പെട്ടത്.പിടിയിലാകുന്നവരിൽ ബസ്, ലോറി ഡ്രൈവർമാരുടെ എണ്ണം വർധിക്കുന്നത് ആശങ്കാജനകമാണെന്ന് ആർ.ടി.ഒ കെ.ആർ. സുരേഷ്, ജോയിന്റ് ആർ.ടി.ഒ സി.ഡി. അരുൺ എന്നിവർ ചൂണ്ടിക്കാട്ടി. ലൈസൻസ് തിരികെ ലഭിക്കുന്നതിന് മുൻപായി ഇവർ ഒരു ദിവസത്തെ നിർബന്ധിത ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കേണ്ടതുണ്ട്. വരും ദിവസങ്ങളിലും നഗരത്തിൽ പരിശോധനകൾ ശക്തമായി തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t