breaking news New

അ​തി​സ​ങ്കീ​ർ​ണ പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ള്ള​വോ​ട്ടി​നും ബൂ​ത്തു പി​ടി​ത്ത​ത്തി​നും സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്.

ജി​ല്ലാ വ​ര​ണാ​ധി​കാ​രി​ക​ളാ​യ ഒ​ട്ടേ​റെ ക​ള​ക്ട​ർ​മാ​ർ ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം ഇ​ത്ത​വ​ണ​ത്തെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ ന​ട​പ്പാ​ക്കു​മെ​ന്നു മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ഡോ. ​ര​ത്ത​ൻ യു. ​കേ​ൽ​ക്ക​ർ പ​റ​ഞ്ഞു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് സു​ര​ക്ഷ ഒ​രു​ക്കാ​ൻ 30 കമ്പനി കേ​ന്ദ്ര​
സേ​ന​യാ​ണ് കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന​ത്. ഏ​താ​ണ്ട 2500 കേ​ന്ദ്ര​സേ​നാം​ഗ​ങ്ങ​ൾ കേ​ര​ള​ത്തി​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല​യി​ലു​ണ്ടാ​കും.

കേ​ന്ദ്ര​സാ​യു​ധ സേ​ന​യു​ടെ നോ​ഡ​ൽ ഓ​ഫി​സ​റെ​യും നി​ശ്ചി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ കേ​ന്ദ്ര​സേ​ന​യു​ടെ ആ​ദ്യ കമ്പനികൾ കേ​ര​ള​ത്തി​ലെ​ത്തും.

എ​ല്ലാ ബൂ​ത്തു​ക​ളി​ലും ഇ​ത്ത​വ​ണ വെ​ബ് കാ​സ്റ്റിം​ഗ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം. പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ ലൈ​വ് ടെ​ലി​കാ​സ്റ്റിം​ഗ്, സി​സി​ടി​വി നി​രീ​ക്ഷ​ണം തു​ട​ങ്ങി​യ​വ​യു​മു​ണ്ടാ​കും. ക​ണ്ണൂ​ർ ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളു​ള്ള​ത്. കേ​ന്ദ്ര​സേ​ന​യെ കൂ​ടാ​തെ സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ സേ​വ​ന​വും സു​ര​ക്ഷ​യ്ക്കാ​യി ഒ​രു​ക്കും.

ന്യൂസ് കോർട്ടസി : ഇന്ദ്രജിത്ത്


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t