breaking news New

ഇൻഡക്ഷൻ കുക്കറുകൾ എൽൽപിജി സിലിണ്ടറുകൾക്ക് സ്ഥിരമായുള്ള ഒരു പകരക്കാരനാണോ ? ഒരു ചെറിയ കുടുംബത്തിന് ഏതാണ് കൂടുതൽ ഉപയോഗപ്രദം ? നോക്കാം ... കണക്കുകൾ പറയുന്നത് ഇതാണ് ...

ഒരു സിലിണ്ടർ ഒരു ശരാശരി കുടുംബത്തിന്റെ ഒരു മാസത്തെ അടുക്കള ആവശ്യങ്ങൾക്ക് മതിയാകും. ഒരു സിലിണ്ടറിന്റെ വില 900 രൂപയ്ക്കു മുകളിലാണ്. അതേസമയം ഇൻഡക്ഷൻ കുക്കറിൽ ഇതേ കാലയളവിൽ പാചകത്തിന് ഏകദേശം 80 യൂണിറ്റ് വൈദ്യുതി ചിലവായാൽ പോലും ചെലവ് താരതമ്യേന 700 രൂപയ്ക്ക് താഴെയേ വരൂ. അതായതു ഏൽപിജി സിലിണ്ടറിനെ അപേക്ഷിച്ച് ഇൻഡക്ഷൻ കുക്കറുകൾ പാചകചെലവ് കുറയ്ക്കാൻ സഹായിക്കും.

അതെ സമയം മറ്റു ചില പ്രശ്നങ്ങൾ ഇവിടെ പ്രസക്തമാണ്. പാചകം പൂർണമായും ഇൻഡക്ഷൻ കുക്കറിലേക്കു മാറ്റുവാൻ വലിയ ചിലവുകൾ ഉണ്ട്. പ്രത്യേക പാത്രങ്ങളുൾപ്പടെ പല പുതിയ ചിലവുകൾക്കും തുടക്കഘട്ടത്തിൽ ഇത് വഴിതെളിക്കും. ദീർഘകാലത്തേക്കുള്ള ലാഭത്തിനായി തുടക്കത്തിൽ കുറച്ച് നിക്ഷേപം വേണ്ടി വരും.

മറ്റൊരു ചോദ്യം വൈദ്യുതി ലഭ്യതയാണ്. രാജ്യത്തെ പല സ്ഥലങ്ങളിലും കൃത്യമായ രീതിയിൽ വൈദ്യുതി ലഭിക്കാത്ത സാഹചര്യങ്ങളിൽ ഇൻഡക്ഷൻ കുക്കറിനൊപ്പം അടിയന്തരാവസ്ഥകളിൽ പകരം ഉപയോഗിക്കാവുന്ന ഉപാധികളും കരുതി വയ്ക്കേക്കേണ്ടതാണ്.

ചുരുക്കത്തിൽ പാചകചെലവ് കുറയ്ക്കാൻ ഇൻഡക്ഷൻ കുക്കറുകൾ ചിലപ്പോൾ സഹായിച്ചേയ്ക്കാം, പക്ഷേ വൈദ്യുതി നിരക്ക്, ഉപകരണ ചെലവ്, എന്നിവ ആ ലാഭത്തെ സ്വാധീനിക്കും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t