പിലിഭിത്ത് സ്വദേശിനിയായ വിനീത ശുക്ലക്കാണ് ജീവന്‍ തിരിച്ചു കിട്ടിയത്. വീട്ടുകാര്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് കുഴിയില്‍ വീണ് വീട്ടമ്മയ്ക്ക് ബോധം വീഴുകയായിരുന്നു.
ഫെബ്രുവരി 22ന് വൈകുന്നേരം വീട്ടുപണികള്‍ ചെയ്യുന്നതിനിടെ വിനീത ബോധരഹിതയായി വീഴുകയായിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവരെ പിലിഭിത്ത് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ബറേലിയിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനകള്‍ക്കൊടുവില്‍ വിനീതയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിച്ചു.
ഇതോടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ ബന്ധുക്കള്‍ തയ്യാറായി. എന്നാല്‍ ആംബുലന്‍സില്‍ കൊണ്ടുപോകുമ്പോള്‍ വാഹനം കുഴിയില്‍ വീണതോടെ വിനീത ശ്വാസം എടുക്കാന്‍ തുടങ്ങിയതായി ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ തന്നെ വിനീതയെ വീണ്ടും ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് നടത്തിയ ചികിത്സയിലൂടെ വിനീതയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആംബുലൻസ് റോഡിലെ കുഴിയിൽ വീണു ; മരിച്ചയാൾ ശ്വാസം എടുത്തു : ഉത്തര്‍പ്രദേശില്‍ മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ച വീട്ടമ്മ ജീവിതത്തിലേക്ക് തിരിച്ച് വന്നു !!
Advertisement
Advertisement
Advertisement