അച്ഛനിൽ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നും തൽക്കാലം സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് താരം സ്റ്റേഷനിലെത്തിയത്.
കാമുകൻ ഫർമാനൊപ്പം ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് മൊണാലിസ പോലീസിനോട് വ്യക്തമാക്കി. ഷൂട്ടിംഗിനായാണ് മൊണാലിസ കേരളത്തിലെത്തിയത്. എറണാകുളത്ത് വച്ച് അച്ഛനുമായി ഉണ്ടായ തർക്കത്തെത്തുടർന്ന് അവിടെനിന്നും കാമുകനൊപ്പം ട്രെയിൻ മാർഗം തിരുവനന്തപുരത്ത് എത്തുകയായിരുന്നു.
തന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും അച്ഛനിൽ നിന്ന് രക്ഷിക്കണമെന്നും മൊണാലിസ പോലീസിനോട് പറഞ്ഞു. എന്നാൽ അച്ഛനെതിരെ ഔദ്യോഗികമായി പരാതി നൽകാൻ തയ്യാറായില്ല. ഷൂട്ടിംഗ് സംഘം സ്റ്റേഷനിലെത്തിയതോടെ മൊണാലിസയും കാമുകൻ ഫർമാനും അവർക്കൊപ്പം മടങ്ങി.
കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായ ഇൻഡോർ സ്വദേശിനി മൊണാലിസ ഭോസ്‌ലെ കാമുകനൊപ്പം തിരുവനന്തപുരം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അഭയം തേടി
Advertisement
Advertisement
Advertisement