വൃദ്ധ മാതാപിതാക്കളുടെ ഹർജിയിലാണ് കോടതി അനുമതി നൽകിയത്.
കൃത്രിമമായി ജീവൻ നിലനിർത്തുന്ന ഹരീഷ് റാണയ്‌ക്ക് ഉപകരണങ്ങൾ മാറ്റി സ്വാഭാവിക മരണം അനുവദിക്കും. യന്ത്രസഹായത്തോടെ മാത്രം ജീവൻ തുടരുന്നതിൽ അർത്ഥമില്ലെന്ന ഡോക്ടർമാരുടെ അഭിപ്രായവും പരിഗണിച്ചു. ഹരീഷ് റാണെയ്‌ക്ക് നൽകി വരുന്ന വെൻ്റിലേറ്റർ സഹായം പിൻവലിക്കാമെന്നും ഘട്ടം ഘട്ടമായി ചികിത്സ അവസാനിപ്പിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹരീഷ് റാണയുടെ നിലവിലെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ കോടതി രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ബെഞ്ച് വിശദമായി പരിശോധിച്ചു. 2013-ൽ ചണ്ഡീഗഡിലെ പഠനത്തിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണാണ് ഹരീഷിന് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റത്.
മകന്റെ ദുരിതം കാണാൻ വയ്യെന്നും സാമ്പത്തികമായി തകർന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കൾ ദയാവധത്തിന് അനുമതി തേടിയത്. എന്നാൽ, നിലവിലെ നിയമപ്രകാരം ഇത്തരം സാഹചര്യങ്ങളിൽ ജീവൻരക്ഷാ ചികിത്സകൾ പിൻവലിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ കോടതി വിശദമായ വാദം കേട്ടിരുന്നു. വിഷയത്തിലെ ധാർമ്മികവും നിയമപരവുമായ വശങ്ങൾ പരിഗണിച്ച കോടതി ദയാവധത്തിന് അനുമതി നൽകുകയായിരുന്നു.
കഴിഞ്ഞ13 വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന ഹരീഷ് റാണയ്‌ക്ക് ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി : രാജ്യത്ത് ആദ്യമായാണ് ദയാവധത്തിന് അനുമതി ...
Advertisement
Advertisement
Advertisement