breaking news New

ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ആരോപണങ്ങൾ വിവാദമായതിന് പിന്നാലെ സംഭവം ഒത്തുതീർപ്പാക്കാൻ നീക്കം

ഗണേഷ് കുമാർ തന്നെ വിളിച്ച് ക്ഷമാപണം നടത്തിയെന്ന് ഭാര്യ ബിന്ദു മേനോൻ ഒരു വാർത്ത ചാനലിനോട് വെളിപ്പെടുത്തി. വൈകാരികതയുടെ പുറത്ത് കാര്യങ്ങൾ തുറന്നു പറഞ്ഞതാണെന്നും ഗണേഷ് കുമാർ വിളിച്ച് മാപ്പ് പറഞ്ഞിരുന്നെങ്കിൽ താൻ പ്രതികരിക്കില്ലായിരുന്നുവെന്നും ബിന്ദു മേനോൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഭാര്യയുമായുള്ള പ്രശ്നം പുറത്തുവന്നതോടെ ​ഗണേഷ്കുമാർ സമ്മർദത്തിലായിരുന്നു. ഘടക കക്ഷികളുൾപ്പടെ ​ഗണേഷ്കുമാർ പ്രശ്നം അതീവ ​ഗുരുതരമെന്നായിരുന്നു വിലയിരുത്തിയത്. ഇതിനിടയിലാണ് പ്രശ്നം ഒത്തുതീർപ്പിലേക്കെത്തുന്നത്. വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ​ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ പ്രതികരിച്ചു. ഗണേഷ് ഇന്നലെ സഹോദരിയെ വിളിച്ചതായും ഇന്ന്‌ തന്നെയും വിളിച്ചെന്നും ബിന്ദു മേനോൻ വെളിപ്പെടുത്തി. മന്ത്രി ക്ഷമാപണം നടത്തിയെന്നും തനിക്ക് പരാതിയില്ലെന്നുമാണ് ബിന്ദു മേനോൻ പറയുന്നത്.

സർക്കാരിനെ അപകീർത്തിപ്പെടുത്താനോ, പോലീസിൽ പരാതി പറയാനോ താൻ ഇല്ല എന്നും ബിന്ദു പറയുന്നു .
മന്ത്രിയെ വാളകത്തുള്ള വീട്ടിൽ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ട സംഭവം പോലീസ് ഹെൽപ്‌ലൈനിന്റെ സഹായത്തോടു കൂടി ബിന്ദു നേരിട്ട വിവരം ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

അതേസമയം, നടന്നതും, പുറത്ത് വന്നതും വെറും കെട്ടുകഥയാണെന്നും തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും ഗണേഷ് കുമാര്‍ പറയുന്നു. ‘തന്നെ കാണാന്‍ ബന്ധും അവരുടെ കുട്ടിയും വന്നിരുന്നു. അവരുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പെട്ടന്ന് വന്ന് ഫോട്ടോ എടുക്കുകയായിരുന്നു. തന്റെ പക്കലും തെളിവുകളുണ്ട്. ഇക്കാര്യത്തില്‍ രാജിയുടെ ആവശ്യമില്ല’. ബിന്ദു മേനോൻ അടഞ്ഞ അധ്യായമാണെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു.

‘ആരൊക്കെ രാജി വെക്കണമെന്ന് പറഞ്ഞാലും അതിലൊന്നും കാര്യമില്ല. മുഖ്യമന്ത്രി തന്നെ വിളിച്ചിട്ടുമില്ല കാണണമെന്ന് പറഞ്ഞിട്ടുമില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം എല്ലാ തവണയും മുഖ്യമന്ത്രിയുമായി സംസാരിക്കാറുണ്ട്. ഇന്നും സംസാരിക്കും. താന്‍ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കില്ല’. എല്ലാ പരിപാടികളിലും പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t