കേരളത്തിലെ നഴ്സിംഗ് സമൂഹത്തിന്റെ ക്ഷേമവും അന്തസ്സും മുൻനിർത്തി ചരിത്രപരമായ തീരുമാനം ഏപ്രിൽ ഒന്നിന് കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കേരള ക്ലസ്റ്ററിന്റെ കേരളത്തിലെ രണ്ട് ആശുപത്രികളിലും നടപ്പാക്കുന്നു.
ഇതുസംബന്ധിച്ചുള്ള ധാരണാപത്രത്തിൽ കിംസ് ഹോസ്പിറ്റൽ ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ ബി ഭാസ്കർ റാവു, കേരള ക്ലസ്റ്റർ സിഇഒ ആൻഡ് ഡയറക്ടർ ഫർഹാൻ യാസീൻ, കേരള ക്ലസ്റ്റർ സി എഫ് ഒ ആൻഡ് ഡയറക്ടർ അർജുൻ വിജയകുമാർ എന്നിവർ സംയുക്തമായി നടത്തിയ തീരുമാനത്തിൽ ഒപ്പുവെച്ചു.
നഴ്സുമാരുടെ ശമ്പള വർധന കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രിയിലും, കരുനാഗപ്പള്ളി കിംസ് വലിയത്ത് ആശുപത്രിയിലും ഏപ്രിലിൽ പ്രവർത്തനമാരംഭിക്കുന്ന മൂന്നാമത്തെ ആശുപത്രിയിലും നടപ്പിലാക്കാനാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
ഒപ്പം തൃശൂർ ദയ ഹോസ്പിറ്റൽ ചെയർമാൻ ഡോ അബ്ദുൽ അസീസ്, തൃശൂർ സൺ ഹോസ്പിറ്റൽസ് ചെയർമാൻ പ്രതാപ് വർക്കി എന്നിവരും നഴ്സുമാരുടെ ക്ഷേമത്തിന് നിർണായകമായ തീരുമാനങ്ങൾ കൈക്കൊണ്ടു.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരളത്തിലെ നഴ്സിംഗ് സമൂഹത്തിന് നൽകുന്ന ഏറ്റവും വലിയ ആദരവായാണ് ഈ തീരുമാനത്തെ കാണുന്നതെന്ന് കിംസ് മാനേജ്മെന്റ് അറിയിച്ചു. നഴ്സുമാരുടെ സേവനങ്ങളെയും ത്യാഗത്തെയും വിലമതിക്കുന്ന കിംസ്, അവരെ വെറും ജീവനക്കാരായല്ല മറിച്ച് ആരോഗ്യമേഖലയുടെ യഥാർത്ഥ സംരക്ഷകരായാണ് കണക്കാക്കുന്നതെന്ന് ഫർഹാൻ യാസിൻ അറിയിച്ചു.
ഈ പ്രഖ്യാപനത്തിലൂടെ നഴ്സിംഗ് മേഖലയിലെ പുതിയൊരു യുഗത്തിനാണ് കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും ദയ ഹോസ്പിറ്റൽസും സൺ ഗ്രൂപ്പും തുടക്കം കുറിക്കുന്നതെന്ന് യു എൻ എ ഭാരവാഹി ജാസ്മിൻ ഷാ അറിയിച്ചു.
അന്താരാഷ്ട്ര വനിതാ ദിനത്തിൽ കേരളത്തിലെ നഴ്സുമാരെ ചേർത്തുപിടിച്ച് കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (കിംസ്)
Advertisement
Advertisement
Advertisement