ഈ പ്രത്യേക അനുഭവത്തിൽ, ഭക്ഷണം തുടങ്ങുന്നതിന് മുമ്പ് കൈകളിൽ ചോക്ലേറ്റ് ഒഴിച്ച് അതുപയോഗിച്ചാണ് കൈ കഴുകുന്നത്.
ഈ വ്യത്യസ്ത രീതിക്ക് തുടക്കം കുറിച്ചത് പ്രശസ്ത ഷെഫ് Juan Manuel Barrientos ആണ്. Elcielo എന്ന മിഷേലിൻ സ്റ്റാർ റസ്റ്റോറന്റിൽ, Miami യിലും Washington, D.C. യിലും ഈ “ചോക്കോ തെറാപ്പി” അനുഭവം നൽകുന്നു. ഇപ്പോൾ ഇത് അമേരിക്കയിൽ ഒരു പുതിയ ട്രെൻഡായി മാറിയിരിക്കുകയാണ്.
“കൈയിൽ ചോക്ലേറ്റ് ഒഴിച്ചാൽ അതെല്ലാം അലക്കുപിടിക്കില്ലേ?” എന്ന സംശയം പലർക്കും തോന്നാം. എന്നാൽ ഇതിന് പിന്നിലുള്ള ആശയം വളരെ ലളിതമാണ് — നൊസ്റ്റാൾജിയ. ബാല്യകാലത്ത് യാതൊരു ടേബിൾ മാനേഴ്സും പാലിക്കാതെ ചോക്ലേറ്റ് വാരിത്തിന്നിരുന്ന സന്തോഷ നിമിഷങ്ങൾ ഓർമ്മിപ്പിക്കുകയാണ് ഈ തെറാപ്പിയുടെ ലക്ഷ്യം.
റസ്റ്റോറന്റിൽ എത്തുന്ന അതിഥികളുടെ കൈകളിലേക്ക് ചെറുതായി ചൂടാക്കിയ ചോക്ലേറ്റ് ഒഴിച്ചു നൽകും. പിന്നീട് അവർ ആ ചോക്ലേറ്റ് കൈകളിൽ പുരട്ടി തമ്മിൽ തിരുമ്മുന്നു. ഒരു കുട്ടിക്കളിപോലെയുള്ള ആ നിമിഷം ഒരു ചെറിയ സന്തോഷം നൽകും.
തുടർന്ന് ഒരു ബൗൾ വെള്ളത്തിൽ കൈ കഴുകി ചോക്ലേറ്റ് നീക്കം ചെയ്യും. പിന്നീട് ടിഷ്യുപേപ്പർ ഉപയോഗിച്ച് കൈ തുടച്ച് വൃത്തിയാക്കും. ഇതോടെ “ചോക്കോ തെറാപ്പി” പൂർത്തിയാകും.
ചോക്ലേറ്റിന്റെ രുചിയും മണവും സ്പർശനവും ഒരുമിച്ച് അനുഭവിക്കാൻ കഴിയുന്ന ഈ പ്രത്യേക രീതിയിലൂടെ കുറച്ചു നിമിഷങ്ങൾക്കെങ്കിലും കുട്ടിക്കാലത്തിലേക്ക് തിരിഞ്ഞുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. ചെറിയൊരു കൗതുകം, പക്ഷേ വലിയൊരു സന്തോഷം — അതാണ് ഷെഫ് ജുവാൻ മാനുവൽ ബാരിയന്റോസിന്റെ ഈ മാജിക്കൽ തെറാപ്പി.
ഭക്ഷണം കഴിക്കുന്നിടത്ത് മാത്രമല്ല, കൈ കഴുകുന്ന രീതിയിലും ഒരു വ്യത്യസ്ത അനുഭവം ഉണ്ടാകണമെന്ന് ചിന്തിച്ചിട്ടുണ്ടോ ? അത്തരമൊരു കൗതുകകരമായ ആശയമാണ് ഇപ്പോൾ “ചോക്കോ തെറാപ്പി” എന്ന ഡൈനിംഗ് സ്റ്റൈൽ !! അമേരിക്കയിലെ പുതിയ ട്രെൻഡ് ...
Advertisement
Advertisement
Advertisement