breaking news New

ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ ജ​യി​ലു​ക​ളി​ലും മ​ത്സ്യ​ഫെ​ഡ് മ​ത്സ്യം ന​ൽ​കും : ഇ​നി മു​ത​ല്‍ ത​ട​വു​കാ​ര്‍​ക്കു​ള്ള ഭ​ക്ഷ​ണ ​മെ​നു​വി​ല്‍ ആ​ഴ്ച​യി​ല്‍ ര​ണ്ട് ദി​വ​സം മ​ത്സ്യ​വി​ഭ​വം ന​ല്‍​കും !!

57 ജ​യി​ലു​ക​ളി​ലേ​ക്കാ​ണ് മ​ത്സ്യം ന​ൽ​കു​ന്ന​ത്.

ജ​യി​ല്‍ വ​കു​പ്പും മ​ത്സ്യ​ഫെ​ഡും ത​മ്മി​ല്‍ ഇ​ക്കാ​ര്യ​ത്തി​ൽ ധാ​ര​ണ​യാ​യി. ചി​ല സ​മ​യ​ങ്ങ​ളി​ൽ ല​ഭ്യ​ത​ക്കു​റ​വു കാ​ര​ണം മ​ത്സ്യം ല​ഭി​ച്ചി​രു​ന്നി​ല്ല. മ​ത്സ്യ​ഫെ​ഡി​നെ ഏ​ൽ​പി​ക്കു​ന്ന​തോ​ടെ മ​ത്സ്യം ഹാ​ർ​ബ​റി​ൽ​നി​ന്നു നേ​രി​ട്ട് ജ​യി​ലു​ക​ളി​ലെ​ത്തി​ക്കാ​ൻ ക​ഴി​യും.

25 മ​ത്സ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യാ​ണ് മ​ത്സ്യ​ഫെ​ഡ് ജ​യി​ല്‍ വ​കു​പ്പി​നു ന​ല്‍​കി​യ​ത്. അ​തി​ൽ മ​ത്തി, അ​യ​ല, ചൂ​ര എ​ന്നി​വ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​റി​ക്ക​ഷ​ണ​ങ്ങ​ളാ​ക്കി​യാ​ണ് മീ​നു​ക​ൾ ജ​യി​ലി​ലെ​ത്തി​ക്കു​ന്ന​ത്. ജ​യി​ല്‍ കൗ​ണ്ട​റി​ലേ​ക്കു മീ​ന്‍ അ​ച്ചാ​ര്‍, ഉ​ണ​ക്ക​ചെ​മ്മീ​ന്‍ അ​ച്ചാ​ര്‍ എ​ന്നി​വ​യും മ​ത്സ്യ​ഫെ​ഡ് ന​ല്‍​കു​ന്നു​ണ്ട്.

ഇ​വ പൊ​തു​ജ​ന​ത്തി​ന് വാ​ങ്ങാ​നാ​കും. ജ​യി​ലി​ലേ​ക്ക് മ​ത്സ്യ​മെ​ത്തി​ക്കു​ന്ന​തി​ലൂ​ടെ മ​ത്സ്യ​ഫെ​ഡി​ന്‍റെ വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​താ​ണെ​ന്നും എം ​ഡി ഡോ. ​പി സ​ഹ​ദേ​വ​ന്‍ പ​റ​ഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t