breaking news New

കേരളത്തിലെ നഴ്‌സിംഗ് സമൂഹം ഉന്നയിച്ചിട്ടുള്ള വേതന വർദ്ധനവ് സംബന്ധിച്ച ആവശ്യങ്ങളിൽ അനുകൂല നിലപാടുമായി ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ

മിനിമം വേതന വിഷയത്തിൽ കേരള സർക്കാർ കൈക്കൊള്ളുന്ന ഏത് തീരുമാനത്തെയും ഉത്തരവാദിത്തമുള്ള ആരോഗ്യ സേവനദാതാവ് എന്ന നിലയിൽ ആസ്റ്റർ പൂർണ്ണമായും പിന്തുണയ്ക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

സർക്കാർ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങൾക്ക് അനുസൃതമായി നഴ്‌സുമാരുടെ വേതനം ക്രമീകരിക്കുന്നതിൽ ആസ്റ്റർ എന്നും പ്രതിജ്ഞാബദ്ധമാണ്. സർക്കാർ നിശ്ചയിക്കുന്ന മിനിമം വേതനം നടപ്പിലാക്കാൻ സ്ഥാപനം തയ്യാറാണെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.

നിയമപരമായ വേതനത്തിന് പുറമെ ജീവനക്കാർക്ക് ഇൻഷുറൻസ് പരിരക്ഷയും ബോർഡിന്റെയും മാനേജ്‌മെന്റിന്റെയും തീരുമാനപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ആസ്റ്റർ ഉറപ്പാക്കുന്നുണ്ട്.

ആവശ്യങ്ങൾ ഉന്നയിക്കുമ്പോഴും രോഗീപരിചരണത്തിൽ വിട്ടുവീഴ്ച ചെയ്യാതെ മികച്ച പ്രൊഫഷണലിസം പുലർത്തുന്ന നഴ്‌സിംഗ് സമൂഹത്തെ ആസ്റ്റർ അഭിനന്ദിച്ചു. ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ നട്ടെല്ലാണ് നഴ്‌സുമാരെന്നും അവരുടെ സേവനം വിലമതിക്കാനാവാത്തതാണെന്നും സ്ഥാപനം ചൂണ്ടിക്കാട്ടി.

നഴ്‌സുമാർക്ക് അർഹമായ അംഗീകാരവും മികച്ച തൊഴിൽ സാഹചര്യവും ഉറപ്പാക്കാൻ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ എന്നും മുന്നിലുണ്ടാകുമെന്ന് മാനേജ്‌മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t