രോഗം നിര്‍ണയിക്കപ്പെടുന്ന രംഗത്തെ വെല്ലുവിളികള്‍ക്കൊപ്പം പരിചരണം നേടുന്നതും ഇതുമായി ബന്ധപ്പെട്ട ചികിത്സാ രംഗത്തെ ആധുനിക നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലും പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. മിനിറ്റില്‍ 60 ഹൃദയമിടിപ്പുകള്‍ക്ക് താഴെയുള്ള നിലയിലേക്ക് നീങ്ങുന്നതാണ് ബ്രാഡികാര്‍ഡിയയായി നിര്‍വചിക്കപ്പെട്ടിട്ടുള്ളത്. ആയിരത്തില്‍ ഒരു വ്യക്തിയെ വീതം ഇതു ബാധിക്കുന്നതായും 65 വയസിനു മുകളിലുള്ളവരില്‍ ഇതു കൂടുതലാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ഹൃദയത്തിലെ ഇലക്ട്രിക്കല്‍ സംവിധാനങ്ങളിലെ അസാധാരണത്വങ്ങളില്‍ നിന്നാണ് ബ്രാഡികാര്‍ഡിയ ഉല്‍ഭവിക്കുന്നതെന്ന് കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലെ ആസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയാക് സയന്‍സസ് ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ആര്‍. അനില്‍കുമാര്‍ പറഞ്ഞു. ഇത് നിര്‍ണായക അവയവങ്ങളിലേക്കുള്ള രക്തചംക്രമണം കുറയ്‌ക്കും.
ക്ഷീണം, തലകറക്കം, ശ്വാസത്തിന്റെ ബുദ്ധിമുട്ട്, പ്രത്യേക കാരണമില്ലാതെ തളര്‍ന്നു വീഴുക തുടങ്ങിയവയാണ് സാധാരണയായി ഇതിന്റെ ലക്ഷണങ്ങള്‍. ലിഡ്ലെസ് പേസ്മേക്കറുകള്‍ ഉള്‍പ്പെടെ പേസിങ് സാങ്കേതികവിദ്യകളിലെ മുന്നേറ്റങ്ങള്‍ സങ്കീര്‍ണതകള്‍ കുറക്കാനും രോഗം ഭേദമാകുന്നത് വേഗത്തിലാക്കാനും സഹായിക്കുമെന്ന് ഹാര്‍ട്ട് റിഥം സെന്റര്‍ ഡയറക്ടര്‍ ഡോ. പ്രവീണ്‍ ശ്രീകുമാര്‍ പറഞ്ഞു. രോഗികള്‍ക്കിടയിലെ ബോധവല്‍ക്കരണം, നേരത്തെ തന്നെ ഡോക്ടറെ കാണുകയും കൃത്യമായി രോഗനിര്‍ണയം നടത്തുകയും ചെയ്യേണ്ടതും ആവശ്യമാണ്. ഉയര്‍ന്ന പ്രായം ബ്രാഡികാര്‍ഡിയ സാധ്യത വര്‍ധിപ്പിക്കുന്ന പ്രധാന ഘടകമാണെന്ന് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ആര്‍. സന്ദീപും പറഞ്ഞു.
ഹൃദയമിടിപ്പ് മന്ദഗതിയിലാകുന്ന ബ്രാഡികാര്‍ഡിയ കുറഞ്ഞ തോതില്‍ മാത്രം നിര്‍ണയിക്കപ്പെടുന്നതായും, പലപ്പോഴും അവഗണിക്കപ്പെടുന്നതായും ആസ്റ്റര്‍ മെഡ്സിറ്റിയിലെ കാര്‍ഡിയോളജി വിദഗ്ധര്‍ !!
Advertisement
Advertisement
Advertisement