breaking news New

ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം

ഡ്രോണ്‍ ആക്രമണത്തില്‍ കോണ്‍സുലേറ്റിന് സമീപത്ത് ചെറിയ തോതില്‍ തീപിടിത്തമുണ്ടായതായാണ് റിപ്പോര്‍ട്ട്. അതേസമയം തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ ദുബായ് സിവില്‍ ഡിഫന്‍സ് വിഭാഗം അതിവേഗം തീ അണയ്ക്കുക ആയിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു.

ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം. വിവരം ലഭിച്ചതിനെ തുടര്‍ന്ന് അടിയന്തര സേവന വിഭാഗങ്ങള്‍ സ്ഥലത്തെത്തി തീ അണക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിച്ചതായി ദുബായ് മീഡിയ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്ക് സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. വന്‍ ദുരന്തം ഒഴിവാക്കാന്‍ അതിവേഗത്തിലുള്ള ഇടപെടലിലൂടെ സാധിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഡ്രോണ്‍ ആക്രമണത്തിലാണ് തീപിടിത്തമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്.

സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ പരിക്കേറ്റതായി വിവരമില്ല. ദുബായ് മീഡിയ ഓഫീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയാണ് വിവരം പുറത്തുവിട്ടത്. നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സ്ഥിതിഗതികള്‍ പൂര്‍ണമായി നിയന്ത്രണത്തിലാണെന്നും സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t