breaking news New

ഇറാന്‍ - യുഎസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ദുബായിൽ തെരുവില്‍ ഇറങ്ങാന്‍ ഭയപ്പെടുകയാണ് മലയാളികള്‍ : യുഎഇയില്‍ രണ്ട് പേര്‍ മരിച്ചത് അവശിഷ്ടങ്ങള്‍ തലയില്‍ വീണ് !!

ഇറാന്റെ ഡ്രോണുകളും മിസൈലുകളും വീണുണ്ടാകുന്ന സ്ഫോടനത്തെയല്ല, യുഎഇയുടെ മിസൈലുകള്‍ അടിച്ചിടുന്ന ഇറാന്റെ ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങള്‍ തലയില്‍ വീണുണ്ടാകുന്ന അപകടങ്ങളെയാണ് ആളുകള്‍ ഭയപ്പെടുന്നത്. അതിനാല്‍ ആരും റോഡില്‍ ഇറങ്ങുന്നില്ല. കമ്പനികളാകട്ടെ വര്‍ക്ക് അറ്റ് ഹോം പ്രഖ്യാപിച്ചിരിക്കുകയാണ്. സാധനങ്ങള്‍ എല്ലാവരും ഫോണ്‍ ഓര്‍ഡര്‍ ചെയ്യുകയാണ്.

അബുദാബിയില്‍ ഒരാള്‍ മരിച്ചത് യുഎഇയുടെ വ്യോമപ്രതിരോധസംവിധാനം തകര്‍ത്തിട്ട ഒരു ഡ്രോണിന്റെ അവശിഷ്ടം തലയില്‍ വീണാണ്. ദുബായിലും ഇത്തരം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം യുഎഇയില്‍ രണ്ട് വീടുകളുടെ മുറ്റത്തായി ഇറാന്റെ വലിയ ഡ്രോണ്‍ തകര്‍ന്നുവീണിരുന്നു. . ഇത് ദേഹത്ത് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തീപിടിച്ച് താഴെവീഴുന്ന ഡ്രോണുകളുടെ അവശിഷ്ടത്തിന് ഒരു ആളുടെ നീളമുണ്ട്. നല്ല ഭാരവും. കത്തിപ്പിടിച്ച് വീണ ഒരു ഡ്രോണ്‍ അവശിഷ്ടം താഴെ വീണാണ് കഴിഞ്ഞ ദിവസം ബുര്‍ജ് അല്‍ അറബ് ഹോട്ടലില്‍ തീ പടര്‍ന്ന സംഭവം ഉണ്ടായി.

അമേരിക്കയില്‍ നിന്നും വാങ്ങിയ താഡ്, പേട്രിയറ്റ് എന്നീ വ്യോമപ്രതിരോധസംവിധാനം വളരെ ഫലപ്രദമായാണ് യുഎഇയില്‍ പ്രവര്‍ത്തിക്കുന്നത്. ഇറാനില്‍ നിന്നും എത്തുന്ന ബലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും താഡില്‍ നിന്നും പേട്രിയറ്റില്‍ നിന്നും കുതിച്ചുയരുന്ന മിസൈലുകള്‍ കൃത്യമായി അടിച്ചിടുന്നു. യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ ഇറാനില്‍ നിന്നുള്ള 172 മിസൈലുകളെയും 841 ഡ്രോണുകളെയും യുഎഇയുടെ വ്യോമപ്രതിരോധസംവിധാനം അടിച്ചിട്ടിരുന്നു. അതിനാല്‍ നേരിട്ട് ഇറാന്റെ മിസൈലുകള്‍ വീണുണ്ടായ സ്ഫോടനങ്ങള്‍ തീരെ കുറവാണ് സംഭവിച്ചത്. പാം ജുമൈറയിലെ ഫെയര്‍മോണ്ട് എന്ന പഞ്ചനക്ഷത്രഹോട്ടല്‍ തീ പിടിച്ചതാണ് ഇത്തരത്തില്‍ ഉണ്ടായ ഒരു വലിയ ആക്രമണം.

അതേ സമയം ഇറാന്‍ മിസൈലുകളെയും ഡ്രോണുകളെയും തകര്‍ത്തിടുമ്പോള്‍ അതില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ തലയില്‍ വീഴുന്നതിനെയാണ് ആളുകള്‍ ഭയപ്പെടുന്നത്. അതിനാലാണ് എല്ലാവരോടും മുറിയില്‍ അടച്ചുപൂട്ടിയിരിക്കാന്‍ പറയുന്നത്. അതുപോലെ ജനവാതില്‍ക്കലിന് അരികിലും നില്‍ക്കരുത്. സാദിയത്ത് ഐലന്‍റ്, ഖലീഫ സിറ്റി, ബാനിയാസ്, മുഹമ്മദ് ബിന്‍ സായെദ് സിറ്റി തുടങ്ങി അബുദാബിയില്‍ പലയിടത്തും ഡ്രോണ്‍ അവശിഷ്ടങ്ങളും മിസൈല്‍ അവശിഷ്ടങ്ങളും വീഴുന്നത് പതിവാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t