സാധാരണ ഇംപ്ലാന്റുകളിൽ നിന്ന് വ്യത്യസ്തമായി, കാലാകാലങ്ങളിൽ വരുന്ന സാങ്കേതിക മാറ്റങ്ങൾ ഫേംവെയർ അപ്‌ഡേറ്റുകളിലൂടെ ഈ ഉപകരണത്തിൽ ലഭ്യമാകും എന്നതാണ് ഇതിന്റെ പ്രത്യേകത.
ഭാവിയിലെ പുതിയ സാങ്കേതികവിദ്യകൾ പൊരുത്തപ്പെടുത്താൻ ഇംപ്ലാന്റ് മാറ്റിവയ്ക്കേണ്ടതില്ല. സ്മാർട്ട്ഫോണുകളിലെന്നപോലെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ പുതിയ ഫീച്ചറുകൾ ലഭ്യമാക്കാം. ഉപയോക്താവിന്റെ വ്യക്തിഗത ശ്രവണ ക്രമീകരണങ്ങൾ സുരക്ഷിതമായി സിസ്റ്റത്തിൽ സൂക്ഷിക്കാം. സൗണ്ട് പ്രോസസർ മാറ്റേണ്ടി വന്നാൽ, പുതിയ പ്രോസസറിലേക്ക് ഈ ക്രമീകരണങ്ങൾ നിമിഷങ്ങൾക്കകം തനിയെ പകർത്തുവാൻ ഈ ഫീച്ചർ സഹായിക്കും.
അത്യാധുനിക ചിപ്‌സെറ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ശബ്ദങ്ങൾ കൂടുതൽ വ്യക്തമായി കേൾക്കാനും ഉപഭോക്താവിന്റെ ശ്രവണപരിശ്രമം കുറയ്ക്കാനും സാധിക്കുമെന്ന് ചീഫ് ടെക്നോളജി ഓഫീസർ ജാൻ ജാൻസെൻ വ്യക്തമാക്കി. ഡിജിറ്റൽ നവീകരണത്തിൽ മുന്നേറുന്ന ഇന്ത്യയിൽ ഈ മാസം മുതൽ ന്യൂക്ലിയസ് നെക്സ സിസ്റ്റം ലഭ്യമായിത്തുടങ്ങുമെന്ന് കോക്ലിയർ സൗത്ത് ഏഷ്യ റീജിയണൽ ജനറൽ മാനേജർ വന്ദന പിഷാരടി അറിയിച്ചു.
ലോകമെമ്പാടുമായി 7.5 ലക്ഷത്തിലധികം ശ്രവണ ഇംപ്ലാന്റുകൾ നൽകിയിട്ടുള്ള കോക്ലിയറിന്റെ ഈ പുതിയ കണ്ടെത്തൽ ശ്രവണ ചികിത്സാ രംഗത്ത് പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.