breaking news New

സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രു​ന്ന ഷാ​ർ​ജ അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ച്ചു

വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ സ​ർ​വീ​സു​ക​ൾ വീ​ണ്ടും തു​ട​ങ്ങി​യ വി​വ​രം അ​റി​യി​ച്ച​ത്.

വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യും മ​റ്റ് അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളു​മാ​യും ഏ​കോ​പി​പ്പി​ച്ച് കൃ​ത്യ​മാ​യി നി​ശ്ച​യി​ച്ച പു​തി​യ പ്ര​വ​ർ​ത്ത​ന ഷെ​ഡ്യൂ​ൾ അ​നു​സ​രി​ച്ചാ​യി​രി​ക്കും വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​ക​യെ​ന്ന് ഷാ​ർ​ജ മീ​ഡി​യ ബ്യൂ​റോ വ്യ​ക്ത​മാ​ക്കി. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​ൻ​പ് യാ​ത്ര​ക്കാ​ർ അ​ത​ത് വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ങ്ങ​ളു​ടെ യാ​ത്രാ സ​മ​യം കൃ​ത്യ​മാ​യി സ്ഥി​രീ​ക​രി​ക്ക​ണം.

ടി​ക്ക​റ്റ് ക​ൺ​ഫ​ർ​മേ​ഷ​ൻ ല​ഭി​ക്കാ​തെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ത്ഥി​ച്ചു.

യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്‌ക്കാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്നും, സേ​വ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ഉ​റ​പ്പാ​ക്കാ​ൻ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​വും ഭാ​ഗി​ക​മാ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t