breaking news New

ഇറാന്റെ ആക്രമണത്തിൽ യുഎഇയിലെ ആമസോൺ ഡേറ്റാ സെന്റർ തകർന്നതായി റിപ്പോർട്ട്

ആമസോണിന്റെ ക്ലൗഡ് യൂണിറ്റായ ആമസോൺ വെബ് സർവ്വീസസിൽ (എ ഡബ്ല്യു എസ്) അജ്ഞാതവസ്‌തു പതിച്ചതിനെതുടർന്ന് തീപിടിത്തം ഉണ്ടായതായാണ് റിപ്പോർട്ട്. തീ അണയ്‌ക്കുന്നതിനിടെ അഗ്നിശമന സേനാംഗങ്ങൾ വൈദ്യുതി വിച്ഛേദിച്ചു. പൂർണ്ണമായ കണക്റ്റിവിറ്റി പുനഃസ്ഥാപിക്കാൻ മണിക്കൂറുകൾ എടുക്കുമെന്ന് AWS സ്ഥിരീകരിച്ചു.

എന്നാൽ യുഎഇയിലെ മറ്റ് ഡാറ്റാ സെന്ററുകൾ സാധാരണഗതിയിൽ പ്രവർത്തിക്കുന്നു. ഇറാനെതിരായ യുഎസിന്റെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾക്ക് പ്രതികാരമായി ഇറാൻ യുഎഇയെ ലക്ഷ്യം വയ്‌ക്കുകയായിരുന്നു. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ജനവാസ കേന്ദ്രങ്ങൾ എന്നിവയിലേക്ക് മിസൈലുകളും ഡ്രോണുകളും ആക്രമണം നടത്തി. ആക്രമണത്തിൽ ദുബായിൽ, ഒരു പഞ്ചനക്ഷത്ര റിസോർട്ടിന് തീപിടിച്ചു. ഇതിനിടെയിൽ ആമസോൺ ഡേറ്റാ സേന്ററിനുനേരെയും ആക്രമണമുണ്ടായതായാണ് കരുതുന്നത്.

യുഎഇയിലെയും അയൽരാജ്യങ്ങളിലെയും ജനവാസമേഖലയിൽ ഉൾപ്പടെ ആക്രമണങ്ങൾ നടക്കുന്നതായാണ് വിവരം. അബുദാബിയിൽ, വിമാനത്താവളത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, ഡേറ്റാസെന്ററിന്റെ പ്രവർത്തനം നിർത്തിവച്ചതിനുപിന്നിൽ ആക്രമണങ്ങൾക്ക് ബന്ധമുണ്ടോയെന്ന് കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഒന്നിലധികം ഡേറ്റാ സെന്ററുകൾ സ്ഥാപിച്ചിട്ടുള്ള അവൈലബിളിറ്റി സോണിൽ പുലർച്ചെ 4.30 യോടെയാണ് ആക്രമണമുണ്ടായതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t