breaking news New

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ വിവരസാങ്കേതിക (IT) മേഖലകളിലായി വമ്പൻ തൊഴിലവസരങ്ങൾ

ആകെ 275 ഒഴിവുകളിലേക്കാണ് ബാങ്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് (ജാവ, ഡോട്ട് നെറ്റ്), മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ്, സൈബർ സെക്യൂരിറ്റി, ഡാറ്റാ സയൻസ്, ക്ലൗഡ് മാനേജ്‌മെന്റ്, നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേഷൻ, ഡാറ്റാബേസ് അഡ്മിനിസ്ട്രേഷൻ, ജനറൽ എഐ തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് ഒഴിവുകൾ.

ആകെ ഒഴിവുകളിൽ 113 എണ്ണം സംവരണം ചെയ്യാത്ത വിഭാഗത്തിനാണ് (General). മറ്റ് പിന്നാക്ക വിഭാഗങ്ങൾ (OBC): 74, പട്ടികജാതി (SC): 41, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ (EWS): 27, പട്ടികവർഗക്കാർ (ST): 20, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കായി 11 ഒഴിവുകൾ മാറ്റിവെച്ചിട്ടുണ്ട്.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിഇ/ബിടെക് (BE/B.Tech) ബിരുദമോ എംസിഎയോ (MCA) ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 മാർച്ച് 23 ആണ്. താല്പര്യമുള്ളവർക്ക് ibpsreg.ibps.in/cbisofeb26/ എന്ന ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t