breaking news New

ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിലെ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 18 പേര്‍ മരിച്ചു

സംഭവത്തില്‍ എട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ സമീപമുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വെറ്റ്ലപാലം ഗ്രാമത്തിന് സമീപമുള്ള ‘സൂര്യ ശ്രീ ഫയര്‍ വര്‍ക്‌സ്’ ലാണ് സ്‌ഫോടനമുണ്ടായത്. ഉച്ചയ്ക്ക് രണ്ടി മണിയോടെയാണ് അപകടം നടന്നത്. സ്‌ഫോടനത്തെത്തുടര്‍ന്ന് കറുത്ത പുകപടലങ്ങള്‍ പ്രദേശം മുഴുവന്‍ വ്യാപിച്ചു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ സ്‌കൂള്‍ കെട്ടിടത്തില്‍ വിള്ളലുകള്‍ രൂപപ്പെട്ടു. അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍ അറിയിച്ചു.

അഡപ്പ നാനി കുടുംബാംഗങ്ങളാണ് നിര്‍മ്മാണശാല നടത്തിയിരുന്നതെന്നാണ് പ്രാഥമികവിവരം. കൂടുതല്‍ പടക്കങ്ങള്‍ നിര്‍മ്മിച്ചതാകാം സ്‌ഫോടനത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

സംഭവത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ ആഭ്യന്തര മന്ത്രി അനിതയോട് ആവശ്യപ്പെടുകയും ചെയ്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t