ഇന്ത്യയിലെ ഡിജിറ്റൽ പേയ്മെന്റ് വിപണി ലക്ഷ്യമിട്ട് പ്രമുഖ ഇന്ത്യൻ ബാങ്കുകളുമായും കാർഡ് നെറ്റ്‌വർക്കുകളുമായും ആപ്പിൾ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. 2026 പകുതിയോടെ സേവനം ഇന്ത്യയിൽ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി (HDFC), ഐസിഐസിഐ (ICICI), ആക്സിസ് (Axis) എന്നിവയുമായും മാസ്റ്റർകാർഡ്, വിസ തുടങ്ങിയ പേയ്മെന്റ് നെറ്റ്‌വർക്കുകളുമായും ആപ്പിൾ അധികൃതർ പ്രാഥമിക ചർച്ചകൾ നടത്തി.
ഇന്ത്യയിലെ ഡിജിറ്റൽ ഇടപാടുകളിൽ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന യുപിഐ (UPI) സംവിധാനവും ആപ്പിൾ പേയിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫിംഗർപ്രിന്റ്, ഫേസ് റെക്കഗ്നിഷൻ തുടങ്ങിയ ബയോമെട്രിക് സംവിധാനങ്ങൾ വഴി പേയ്മെന്റുകൾ നടത്താൻ റിസർവ് ബാങ്ക് അനുമതി നൽകിയത് ആപ്പിൾ പേയ്ക്ക് വലിയ അനുകൂല ഘടകമാണ്.
ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ വമ്പന്മാർ വാഴുന്ന ഇന്ത്യൻ വിപണിയിലേക്ക് ആപ്പിൾ കൂടി എത്തുന്നതോടെ മത്സരം കടുക്കും. നിലവിൽ ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ 10 ശതമാനത്തോളം വിഹിതം ആപ്പിളിനുണ്ട്. ആപ്പിൾ പേ വരുന്നതോടെ ഐഫോൺ, ആപ്പിൾ വാച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ പണമിടപാടുകൾ നടത്താൻ സാധിക്കും.
ചൈനയെ ആശ്രയിക്കുന്നത് കുറച്ച് ഇന്ത്യയെ ഒരു പ്രധാന നിർമ്മാണ കേന്ദ്രമായും വിപണിയായും മാറ്റാനുള്ള ആപ്പിളിന്റെ നീക്കങ്ങളുടെ ഭാഗമായാണ് ഈ പുതിയ ചുവടുവെപ്പ്. ഈ ആഴ്ച മുംബൈയിൽ ആപ്പിൾ തങ്ങളുടെ ആറാമത്തെ റീട്ടെയിൽ സ്റ്റോർ തുറന്നിരുന്നു.
ആഗോള ടെക് ഭീമനായ ആപ്പിളിന്റെ ഡിജിറ്റൽ പേയ്മെന്റ് സേവനമായ ആപ്പിൾ പേ (Apple Pay) വൈകാതെ ഇന്ത്യയിലുമെത്തുന്നു ...
Advertisement
Advertisement
Advertisement