breaking news New

പക്ഷാഘാതം പ്രായമായവരില്‍ മാത്രം വരുമെന്നാണ് നാം എല്ലാവരും കരുതിയിരിക്കുന്നത് : എന്നാൽ സമീപകാലത്ത് പുറത്തുവന്ന ഡാറ്റയിൽ വളരെയധികം ഞെട്ടിക്കുന്ന ഫലമാണ് പുറത്തുവന്നത് !!

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ നേതൃത്വത്തിലുള്ള നാഷണൽ സ്ട്രോക്ക് രജിസ്ട്രി പ്രോഗ്രാമിന്റെ ഏറ്റവും പുതിയ പഠനം അനുസരിച്ച്, ഇന്ത്യയിലെ ഏഴ് സ്ട്രോക്ക് രോഗികളെ എടുത്ത് ക‍ഴിഞ്ഞാൽ അതിൽ ഒരാൾ 45 വയസ്സിന് താഴെയുള്ളയാളാണെന്ന് പഠനത്തിൽ പറയുന്നു.

2020നും 2022നും ഇടയിൽ 30 ആശുപത്രികളിൽ നിന്ന് ഏകദേശം 35,000 സ്ട്രോക്ക് രോഗികളെ വിശകലനം ചെയ്തതിൽ നിന്നാണ് ഈ ഒരു നിഗമനത്തിൽ എത്തിച്ചേർന്നത്. രോഗലക്ഷണങ്ങൾ വൈകി പ്രതിഫലിക്കുന്നതിനോടൊപ്പം പ്രമേഹം, പുകയിലയുടെ ഉപയോഗം തുടങ്ങിയവയുടെ ഉപയോഗം കാരണം സ്ട്രോക്ക് സംഭവിച്ച രോഗികള്‍ക്ക് അകാല മരണം സംഭവിക്കുന്നതിനും കാരണമാകുന്നു.

എന്തുകൊണ്ടാണ് ചെറുപ്പക്കാർക്ക് സ്ട്രോക്ക് ഉണ്ടാകുന്നത്?

1. ഹൈപ്പർ ടെൻഷൻ

സ്ട്രോക്ക് രോഗം ബാധിച്ചവരിൽ പ്രധാനമായും ചെറുപ്പക്കാരിലും മുതിർന്നവരിലും ഉയർന്ന രക്തസമ്മർദ്ദം അപകട ഘടകമായി ഉയർന്നുവരുന്നുണ്ടെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രമേഹം, പുകയില, പുകവലി, മദ്യപാനം എന്നിവയും അപകടസാധ്യത വർധിപ്പിക്കുന്നതാണ്. വാർദ്ധക്യസംബന്ധിയായ അസുഖങ്ങളും അപകടസാധ്യത കൂട്ടുന്നു. നഗരവൽക്കരണം, ജീവിതശൈലിയിലുണ്ടാകുന്ന മാറ്റം, മോശം ഭക്ഷണക്രമം, സമ്മർദ്ദം എന്നിവയെല്ലാം ഇന്ത്യയിലെ ചെറുപ്പക്കാർക്കിടയിൽ വർദ്ധിച്ചുവരുന്നുണ്ട്.

2. ജീവിതശൈലി മാറ്റങ്ങളും സമ്മർദ്ദവും

ചെറുപ്പക്കാരിൽ സ്ട്രോക്കുണ്ടാകുന്നതിന് കാരണം ആധുനിക ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളുമായി ഡോക്ടർമാർ ബന്ധിപ്പിക്കുന്നു. ഉറക്കമില്ലായ്മ, ദീർഘനേരം വെറുതെ ഇരിക്കുന്ന സ്വഭാവം എന്നിവ ശരീരത്തിൽ നിരവധി മാറ്റങ്ങളുണ്ടാകുന്നു.

നേരത്തെയുള്ള തിരിച്ചറിയലിന്റെയും ചികിത്സയുടെയും പ്രാധാന്യം

ഓരോ മിനിറ്റും പ്രധാനപ്പെട്ടതാവുന്ന അടിയന്തരാവസ്ഥയാണ് സ്ട്രോക്ക് എന്ന് പറയുന്നത്. ലക്ഷണങ്ങൾ വേഗത്തിൽ തിരിച്ചറിയുന്നതിനുള്ള ഒരു ലളിതമായ മാർഗ്ഗനിർദ്ദേശമായി ലോകാരോഗ്യ സംഘടനയും മറ്റ് സ്ട്രോക്ക് സംഘടനകളും മുഖം താഴുന്നത്, കൈകള്‍ ബലഹീനമാകുക, സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണെന്ന് പറയുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t