രാജ്യത്തെ വിവിധ സോണുകളിലായി ഗ്രൂപ്പ് ഡി (ലെവൽ-1) തസ്തികകളിൽ 22,195 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. താൽപ്പര്യമുള്ളവർക്ക് ആർആർബിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
ട്രാക്ക് മെയിന്റനർ ഗ്രേഡ് IV, പോയിന്റ്സ്മാൻ-ബി, അസിസ്റ്റന്റ് (ട്രാക്ക് മെഷീൻ), അസിസ്റ്റന്റ് (ബ്രിഡ്ജ്), അസിസ്റ്റന്റ് (സിഗ്നൽ ആൻഡ് ടെലികോം) തുടങ്ങിയ വിവിധ ലെവൽ-1 തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.
അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. പത്താം ക്ലാസിന് പുറമെ നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് (NAC) ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്. 2026 ജനുവരി 1-ലെ കണക്കനുസരിച്ച് ഉദ്യോഗാർത്ഥികൾക്ക് 18 മുതൽ 33 വയസ് വരെ ആയിരിക്കണം പ്രായം. സംവരണ വിഭാഗങ്ങളിൽപ്പെട്ടവർക്ക് സർക്കാർ നിയമപ്രകാരമുള്ള പ്രായപരിധി ഇളവുകൾ ലഭിക്കും.
നാല് ഘട്ടങ്ങളിലായിട്ടായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT), കായികക്ഷമതാ പരീക്ഷ (PET)
രേഖാമൂലമുള്ള പരിശോധന (Document Verification), വൈദ്യപരിശോധന (Medical Examination)
ജനറൽ/ഒബിസി വിഭാഗക്കാർക്ക് 500 രൂപ ആണ് അപേക്ഷാഫീസ്. SC/ST/EBC/സ്ത്രീകൾ/ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്ക്: 250 രൂപ (പരീക്ഷയിൽ പങ്കെടുക്കുന്നവർക്ക് നിശ്ചിത തുക അപേക്ഷാ ഫീസിൽ നിന്നും തിരികെ ലഭിക്കുന്നതാണ്).
ഇന്ത്യൻ റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു : പത്താം ക്ലാസുകാർക്ക് റെയിൽവേയിൽ സുവർണ്ണാവസരം ...
Advertisement
Advertisement
Advertisement