breaking news New

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : കേരളത്തിലൂടെ സർവീസ് നടത്തുന്ന മൂന്ന് പ്രധാന ട്രെയിനുകൾക്ക് കൂടി പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു

ഹസ്രത് നിസാമുദ്ദിൻ എക്‌സ്പ്രസ്, അമൃത് ഭാരത് എക്‌സ്പ്രസ്, അന്ത്യോദയ എക്‌സ്പ്രസ് എന്നിവയ്ക്കാണ് പുതുതായി സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് നിന്ന് നിസാമുദ്ദിനിലേക്ക് പോകുന്ന ഹസ്രത് നിസാമുദ്ദിൻ എക്‌സ്പ്രസിന് ചെങ്ങന്നൂരിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചു. നാഗർകോവിൽ–മംഗളൂരു സർവീസ് നടത്തുന്ന അമൃത് ഭാരത് എക്‌സ്പ്രസിന് ശാസ്താംകോട്ടയിലും വടകരയിലും സ്റ്റോപ്പുകൾ ലഭിച്ചു.

തിരുവനന്തപുരം നോർത്തിൽ നിന്ന് മംഗളൂരുവിലേക്ക് പോകുന്ന അന്ത്യോദയ എക്‌സ്പ്രസ് ഇനി മുതൽ തലശ്ശേരിയിലും നിർത്തും. അശ്വിനി വൈഷ്ണവ്യും സഹമന്ത്രി ജോർജ് കുര്യനും ആണ് ഈ കാര്യം അറിയിച്ചത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t