breaking news New

യുപിയിൽ മതപരിവർത്തനം ആരോപിച്ച് മലയാളി പാസ്റ്ററെ അറസ്റ്റ് ചെയ്തു

നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് ഉത്തർപ്രദേശിൽ മലയാളി പാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ പാസ്റ്റർ ജോസ് തോമസിനെയാണ് യുപിയിലെ സിക്കന്തർപൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ആളുകൾക്ക് പണവും ജോലിയും വാഗ്ദാനം ചെയ്ത് മതപരിവർത്തനം നടത്തുന്നുവെന്നും ഹൈന്ദവ ദൈവങ്ങളെ ആക്ഷേപിച്ചു എന്നും ആരോപിച്ച് ബജ്‌റംഗ്ദളിന്റെ ജില്ലാ കോഓർഡിനേറ്റർ നൽകിയ പരാതിയിലാണ് നടപടി. മതപരിവർത്തന നിരോധന നിയമപ്രകാരമാണ് യുപി പൊലീസ് കേസെടുത്തിരിക്കുന്നത്. ജോസ് തോമസ് താമസിച്ചിരുന്ന മുറിയിൽ നിന്ന് മതപരമായ പുസ്തകങ്ങളും ലഘുലേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കുറച്ചുദിവസങ്ങൾക്ക് മുൻപാണ് ജോസ് തോമസ് സിക്കന്തർപൂരിലെത്തിയത്. ഇതിന് മുൻപ് ബീഹാറിലെ പട്നയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. ഉത്തരേന്ത്യയിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ വ്യാപകമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പുതിയ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t