breaking news New

പുതിയ വിസ നടപടികൾ പൂർത്തിയാക്കാനായി ദുബായിൽ നിന്ന് ഒമാനിലെ ബുറൈമിയിലെത്തിയ പത്തനംതിട്ട സ്വദേശിയായ മലയാളി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

കിടങ്ങന്നൂർ തടത്തിൽ വീട്ടിൽ സാമുവൽ അബ്രഹാം-വൽസമ്മ അബ്രഹാം ദമ്പതികളുടെ മകൻ ബിജു ടി. അബ്രഹാം (49) ആണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിജു ദുബായിൽ നിന്ന് ബുറൈമിയിലെത്തിയത്. ദുബായ് പാലസിൽ ഇലക്ട്രീഷ്യൻ, എ.സി. മെക്കാനിക്ക് എന്നീ നിലകളിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്ന ബിജുവിന്റെ വിസ കാലാവധി കഴിഞ്ഞിരുന്നു. തുടർന്ന് കഴിഞ്ഞ ഡിസംബറിൽ നാട്ടിൽ പോയ ശേഷം വിസിറ്റിങ് വിസയിൽ ദുബായിൽ തിരിച്ചെത്തിയതായിരുന്നു. പുതിയ വിസയ്ക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായാണ് അദ്ദേഹം ബുറൈമിയിലേക്ക് യാത്ര ചെയ്തത്. ഹോട്ടലിൽ താമസിച്ചുവരവെയാണ് മരണം സംഭവിച്ചത്.

ബിജുവിന്റെ ഭാര്യ ബിൻസി മസ്കറ്റിൽ ജോലി ചെയ്യുകയാണ്. ഏക മകൻ ഏബലിന് 13 വയസ്സുണ്ട്. റോയൽ ഒമാൻ പോലീസ് അറിയിച്ചതനുസരിച്ച് ഭാര്യ ബിൻസി ബുറൈമിയിലെത്തി തുടർ നടപടികൾക്ക് നേതൃത്വം നൽകി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമപരമായ നടപടിക്രമങ്ങൾക്ക് പ്രവാസി വെൽഫെയർ ഒമാൻ പ്രവർത്തകർ നേതൃത്വം നൽകി വരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t