breaking news New

സൗത്ത് ഇന്ത്യൻ ബാങ്കിൽ മികച്ച അവസരം : ബാങ്കിന്റെ ജൂനിയർ ഓഫീസർ, ബിസിനസ് പ്രൊമോഷൻ ഓഫീസർ എന്നീ തസ്തികകളിലേക്കുള്ള വിജ്ഞാപനമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ജൂനിയർ ഓഫീസർ, ബിസിനസ് പ്രൊമോഷൻ ഓഫീസർ (BPO) എന്നീ തസ്തികകളിൽ ആണ് ഒഴിവുകൾ ഉള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബാങ്ക്/എൻബിഎഫ്‌സി/ധനകാര്യ സ്ഥാപനങ്ങളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക.

അപേക്ഷകർക്ക് 30 വയസ്സിൽ കൂടുതൽ പ്രായമുണ്ടാകരുത്. എന്നാൽ സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് ലഭിക്കുന്നതാണ്. പ്രതിവർഷം ഏഴ് ലക്ഷം രൂപ വരെയാണ് ശമ്പളമായി വാഗ്ദാനം ചെയ്യുന്നത്. മാർച്ച് മൂന്ന് വരെ ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട വിധം:

ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.southindianbank.com സന്ദർശിക്കുക.

ഹോം പേജിലെ ‘Careers’ എന്ന സെക്ഷനിൽ പ്രവേശിക്കുക.

അവിടെയുള്ള “Recruitment of Junior Officers/ Business Promotion Officers 2026” എന്ന ലിങ്ക് തിരഞ്ഞെടുക്കുക.
‘Apply Online’ എന്നതിൽ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങൾ പൂരിപ്പിക്കുക.

ഫോട്ടോ, ഒപ്പ് തുടങ്ങിയ രേഖകൾ കൃത്യമായി അപ്‌ലോഡ് ചെയ്യുക.
ഓൺലൈൻ ബാങ്കിംഗ് വഴി അപേക്ഷാ ഫീസ് അടയ്ക്കുക.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ southindianbank.bank.in സന്ദർശിക്കാവുന്നതാണ്.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t