breaking news New

അന്യഗ്രഹജീവികൾ യഥാർത്ഥമാണെന്നും എന്നാൽ അവർ എവിടെയാണെന്ന് തനിക്ക് അറിയില്ലെന്നും മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ !!

യൂട്യൂബർ ബ്രയാൻ ടൈലർ കോവനുമായുള്ള പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് അദ്ദേഹം ഈ വിഷയത്തിലുള്ള തന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചത്.

എന്നാൽ അന്യഗ്രഹജീവികളെ നെവാഡയിലെ അതീവ രഹസ്യ സ്വഭാവമുള്ള ‘ഏരിയ 51’ എന്ന സൈനിക താവളത്തിൽ ഒളിപ്പിച്ചിരിക്കുകയാണെന്ന അഭ്യൂഹങ്ങൾ ഒബാമ തള്ളിക്കളഞ്ഞു. അവിടെ ഭൂമിക്കടിയിൽ അന്യഗ്രഹജീവികളെ സൂക്ഷിക്കുന്ന രഹസ്യ താവളങ്ങളില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

‘അവ യഥാർത്ഥമാണ്, പക്ഷേ ഞാൻ അവരെ കണ്ടിട്ടില്ല. അവർ ഏരിയ 51ൽ ഒളിച്ചിരിക്കുകയല്ല. അവിടെ ഭൂഗർഭ സൗകര്യമില്ല. അമേരിക്കൻ പ്രസിഡന്റിൽ നിന്ന് പോലും മറച്ചുവയ്ക്കുന്ന തരത്തിലുള്ള വലിയൊരു ഗൂഢാലോചന നടക്കുന്നുണ്ടെങ്കിൽ അങ്ങനെ സംഭവിക്കാം’ എന്നാണ് ഒബാമ പറയുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t