കാമുകിയെ വെടിവച്ചുകൊന്ന ശേഷം യുവാവ് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
സെക്ടർ 39 പോലീസ് സ്റ്റേഷൻ പരിധിയിലെ സെക്ടർ 107 റോഡിൽ നിർത്തിയിട്ടിരുന്ന ഡൽഹി രജിസ്ട്രേഷനുള്ള കാറിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ കാറിൽ മൃതദേഹങ്ങൾ കണ്ട നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഡൽഹിയിലെ ത്രിലോക്പുരി സ്വദേശിയായ സുമിത് (32), നോയിഡ സലാർപൂർ സ്വദേശിനിയായ രേഖ (26) എന്നിവരാണ് മരിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. യുവാവിന്റെ കയ്യിൽ നിന്ന് ഒരു പിസ്റ്റൾ പോലീസ് കണ്ടെടുത്തു. കാർ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വിവാഹത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. യുവതി മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തതാണ് സുമിത്തിനെ പ്രകോപിപ്പിച്ചതെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. താൻ വഞ്ചിക്കപ്പെട്ടു എന്ന തരത്തിലുള്ള സന്ദേശം യുവാവ് അയച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ദീർഘകാലമായി പ്രണയത്തിലായിരുന്ന ഇവർക്കിടയിൽ അടുത്ത കാലത്തുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
നോയിഡയിലെ സെക്ടർ 107-ൽ പ്രണയദിനമായ ശനിയാഴ്ച ഉച്ചയോടെ ഒരു കാറിനുള്ളിൽ യുവാവിനെയും യുവതിയെയും വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി
Advertisement
Advertisement
Advertisement